വടക്കന്‍ അയര്‍ലന്‍ഡ് ബ്രെക്സിറ്റിനെതിരായ ഹരജി തള്ളി
text_fieldsബെല്‍ഫാസ്റ്റ്: യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പിന്മാറുന്നതു സംബന്ധിച്ച വോട്ടെടുപ്പ് തീരുമാനത്തെ (ബ്രെക്സിറ്റ്) ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. വടക്കന്‍ അയര്‍ലന്‍ഡിലെ ഹൈകോടതിയിലാണ് ഏതാനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബ്രെക്സിറ്റിനെതിരെ ഹരജി സമര്‍പ്പിച്ചത്. വിഷയം പരിഗണിച്ച കോടതി ഹരജി നിലനില്‍ക്കുന്നതല്ളെന്ന് കാണിച്ച് തള്ളുകയായിരുന്നു. ബ്രിട്ടനില്‍ ബ്രെക്സിറ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികളിലുള്ള ആദ്യ വിധിയാണിത്.
വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടന്‍െറ ഭാഗമാണെങ്കിലും ബ്രെക്സിറ്റ് സംബന്ധിച്ച കാര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ നേതൃത്വവുമായി അന്തിമ തീര്‍പ്പിലെത്തേണ്ടത് രാജ്യത്തിന്‍െറ പാര്‍ലമെന്‍റ് സമിതിയാണെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. യൂനിയനില്‍നിന്ന് പിന്‍വാങ്ങിയാല്‍, ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന സമാധാന ശ്രമങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നും ഹരജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വടക്കന്‍ അയര്‍ലന്‍ഡില്‍ ഭരണഘടനാപരമായ മാറ്റം സാധ്യമാകണമെങ്കില്‍ ആ രാജ്യത്തെ ജനങ്ങളുടെ അനുവാദത്തോടെ വേണമെന്ന 1998ലെ കരാറും ഇവര്‍ എടുത്തുദ്ധരിച്ചു.
എന്നാല്‍, മൂന്നു ദിവസത്തെ വാദം കേട്ട കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.