ബ്രെക്സിറ്റ് വോെട്ടടുപ്പ് ഉറ്റുനോക്കി ലോകം
text_fieldsലണ്ടൻ: യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ച ബ്രെക്സിറ്റ് കരാറിൻ മേൽ ബ്രിട്ടീഷ് പാർലമെ ൻറിൽ വോെട്ടടുപ്പിനെ ഉറ്റുനോക്കി ലോകം. വോെട്ടടുപ്പിൽ മേയ് സർക്കാർ പരാജയപ്പെടു മെന്നാണ് റിപ്പോർട്ട്. ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടുമാസം മാത്രമാണ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മുന്നിലുള്ളത്.വോെട്ടടുപ്പിൽ പരാജയപ്പെട്ടാൽ സർക്കാരിന് കനത്ത തിരിച്ചടിയാകും. ഡിസംബറിൽ നടത്താനിരുന്ന വോെട്ടടുപ്പ് പരാജയഭീതിയെ തുടർന്നാണ് പ്രധാനമന്ത്രി മാറ്റിവെച്ചത്. രാജ്യത്തിെൻറ ഭാവിയെ കരുതി വോെട്ടടുപ്പിൽ പിന്തുണക്കണമെന്ന് മേയ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പരാജയപ്പെട്ടാൽ മൂന്നു ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി പുതിയ കരാർ കൊണ്ടുവരണമെന്നാണ്. അങ്ങനെ സംഭവിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ യൂേറാപ്യൻ യൂനിയനുമായി വീണ്ടും ചർച്ച നടത്തി പുതിയൊരു കരാർ അവതരിപ്പിക്കേണ്ടിവരും. നിലവിലെ കരാറിന്മേൽ ചർച്ചക്കു തയാറല്ലെന്നായിരുന്നു നേരത്തേ യൂറോപ്യൻ യൂനിയൻ അറിയിച്ചത്. എന്നാൽ, ചില ഭേദഗതികൾക്ക് തയാറാണെന്ന് ജർമൻ വിദേശകാര്യമന്ത്രി ഹൈകോ മാസ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ബ്രെക്സിറ്റ് കരാറോടെ രാജ്യം രണ്ടായി ഭിന്നിച്ചിരിക്കയാണ്.
ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരണോ എന്നതുസംബന്ധിച്ച് വീണ്ടും വോെട്ടടുപ്പ് നടത്തണമെന്നാണ് ഒരു വിഭാഗത്തിെൻറ ആവശ്യം. നിലവിലെ കരാർ ബ്രിട്ടെൻറ താൽപര്യങ്ങൾ സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.