മേയുടെ ബ്രെക്സിറ്റ് പദ്ധതി ബെൽറ്റ് ബോംബെന്ന് ബോറിസ് ജോൺസൺ
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതി ഭരണഘടനയെ ബെൽറ്റ്ബോംബ് ധരിപ്പിച്ച് ബ്രസൽസിനു കൈമാറുന്നതുപോലെയെന്ന് രാജിവെച്ച വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. യൂറോപ്യൻ യൂനിയനുമായി മേയ് ബ്രെക്സിറ്റ് ചർച്ചകൾ മുന്നോട്ടുകൊണ്ടുപോവുന്നതിനിടെയാണ് മെയിൽ ഒാൺ സൺഡേയിൽ എഴുതിയ ലേഖനത്തിൽ ബോറിസിെൻറ ആരോപണം.
പരാമർശനത്തിനെതിരെ കൺസർവേറ്റിവ് എം.പിമാർ രംഗത്തുവന്നിട്ടുണ്ട്. ബ്രെക്സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ബോറിസ് മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്. സ്വകാര്യജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നതിനിടെയാണ് ബോറിസ് മേയ്ക്കെതിരെ ആഞ്ഞടിക്കുന്നത്. ഭാര്യയുമായി പിരിയുകയാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.