ബ്രെക്സിറ്റ്: വീണ്ടും ഹിതപരിശോധന വേണം– സാദിഖ് ഖാൻ
text_fieldsലണ്ടൻ: യൂറോപ്യൻ യൂനിയനിലെ ബ്രിട്ടെൻറ അംഗത്വം തുടരുന്നതു സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ. യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുേപാകുന്നതോടെ ബ്രിട്ടനിൽ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുമെന്നും ഖാൻ മുന്നറിയിപ്പു നൽകി. ഒബ്സർവർ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇ.യുവുമായുള്ള അനുരഞ്ജന ചർച്ചകളിൽ സർക്കാറിെൻറ ഉദാസീനതയെ ഖാൻ വിമർശിച്ചു.
മതിയായ ഒരുക്കമില്ലാതെയാണ് ഇതുവരെയുള്ള എല്ലാ ചർച്ചകളും നടന്നത്. രാജ്യത്തിന് നന്മയുണ്ടാകുക എന്ന ചിന്തയല്ല, രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾ നേടാനാണ് രാജിവെച്ച വിദേശകാര്യ സെക്രട്ടറിയും തെൻറ മുൻഗാമിയുമായ ബോറിസ് ജോൺസൺ ലക്ഷ്യമിടുന്നത്. ഇൗ സാഹചര്യത്തിൽ വീണ്ടും വോെട്ടടുപ്പു നടത്തുകയാണ് അഭികാമ്യമെന്നും ഖാൻ വിലയിരുത്തി. 2016 ജൂണിൽ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയിൽ 51.9 ശതമാനം ബ്രിട്ടൻ ഇ.യു വിടുന്നത് അനുകൂലിച്ചപ്പോൾ 48.1 ശതമാനം എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.