ബ്രെക്സിറ്റ് ഉടൻ; പ്രകടന പത്രികയുമായി ബോറിസ് ജോൺസൺ
text_fieldsലണ്ടൻ: ഇടക്കാല തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ബ്ര ിട്ടൻ യൂറോപ്യൻ വിടുന്നതിനുള്ള ബ്രെക്സിറ്റ് എത്രയും വേഗം നടപ്പാക്കുമെന്ന പ്രകട നപത്രികയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പാർലമെൻറിെൻറ അനുമതിയില്ലാതെ ബ്രെ ക്സിറ്റ് നടപ്പാക്കാൻ കഴിയില്ലെന്നിരിക്കെ, ഡിസംബർ 12നു നടക്കുന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടാനാണ് ബോറിസിെൻറ ശ്രമം.
ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിച്ചാൽ ഡിസംബർ 25നുള്ളിൽ ബ്രെക്സിറ്റ് കരാർ പാസാക്കാനാണ് തീരുമാനം. അതേസമയം, ബ്രെക്സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്താനാണ് കൺസർവേറ്റിവ് പാർട്ടിയുടെ ബ്രെക്സിറ്റ് നയങ്ങളിൽ തൃപ്തനല്ലാത്ത ലേബർ പാർട്ടി നേതാവ് ജെറമി കോർബിനു താൽപര്യം. ആ ഹിതപരിശോധനയിൽ മനസാക്ഷി വോട്ട് ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി 42ഉം ലേബർ പാർട്ടിക്ക് 29ഉം ബ്രെക്സിറ്റ് ലിബറൽ ഡെമോക്രാറ്റുകൾക്ക് 15ഉം ബ്രെക്സിറ്റ് പാർട്ടിക്ക് ആറും ഗ്രീൻ പാർട്ടിക്ക് മൂന്നും ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. ബ്രിട്ടീഷ് നഗരങ്ങളുടെ സുരക്ഷക്കായി 20,000 പൊലീസിനെ അധികമായി വിന്യസിക്കുമെന്നും വരും വർഷത്തോടെ ബജറ്റ് കമ്മി നികത്തുമെന്നും ബോറിസ് ജോൺസൺ പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ പൗരന്മാർക്കുള്ള സ്വതന്ത്രസഞ്ചാരം അവസാനിപ്പിച്ച് ആസ്ട്രേലിയൻ രീതിയിലുള്ള പോയൻറ് ബേസ് സമ്പ്രദായം െകാണ്ടുവരാനാണ് നീക്കം. നാലര വർഷത്തിനിടെ ബ്രിട്ടൻ അഭിമുഖീകരിക്കുന്ന മൂന്നാമത്തെ ഇടക്കാല തെരഞ്ഞെടുപ്പാണിത്. ബ്രെക്സിറ്റിെൻറ പേരിലാണ് എല്ലാ തെരഞ്ഞെടുപ്പുകളും എന്നതും ശ്രദ്ധേയം. ഇക്കുറി ബ്രെക്സിറ്റ് ജനുവരി 31 വരെ നീട്ടാൻ യൂറോപ്യൻ യൂനിയനുമായി ധാരണയിെലത്തിയതിനു പിന്നാലെ ഇടക്കാല തെരഞ്ഞെടുപ്പ് വേണമെന്ന ബോറിസിെൻറ ആവശ്യം പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.