ബ്രെക്സിറ്റ്: വേണ്ട പിന്തുണയില്ലെന്ന് മേയ്
text_fieldsലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ ആവശ്യമായ പിന്തുണ കിട്ടിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് . മൂന്നാം തവണയും പാർലമെൻറിൽ വെക്കാനുള്ള പിന്തുണ കിട്ടിയിട്ടില്ലെന്ന് അവർ പ്രസ്താവിച്ചു. പിന്തുണ കിട്ടാതെ പാർലമെൻറിൽ ഇനി കരാർ വെക്കില്ലെന്ന സൂചനയും അവർ നൽകി.
ബ്രെക്സിറ്റിനെ തുടർന്ന് ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുകയാണ്. പ്രധാനമന്ത്രിയുടെ രാജിക്കായുള്ള ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മേയുടെ പ്രസ്താവന. ഇതിന് പിന്നാലെ പാർലമെൻറിൽ തുടർ ചർച്ചകൾ നടക്കുമെന്ന് സൂചനയുണ്ട്.
പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് കരാറിെൻറ ബദലുകൾക്കായി എം.പിമാരുടെ വോട്ടിങ്ങും ഉണ്ടായേക്കും. വടക്കൻ അയർലൻഡിലെ പാർട്ടിയായ ഡി.യു.പി, തങ്ങളുെട നിലപാടിൽ ഒരുമാറ്റവും ഇല്ലെന്നും ബ്രെക്സിറ്റിനെ പിന്തുണക്കില്ലെന്നും ആവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.