ബ്രെക്സിറ്റില്ലാതെ കുടിയേറ്റ നിയന്ത്രണം സാധ്യമായേനെ –ബ്ലെയർ
text_fieldsലണ്ടൻ: വിദേശ കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രിക്കാൻ ‘ബ്രെക്സിറ്റ്’ ആവശ്യമായിരുന്നില്ലെന്ന് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. യൂറോപ്യൻ യൂനിയനുമായി ബന്ധം വിച്ഛേദിക്കാെത തൊഴിൽ മേഖലയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്താൻ നിയമനിർമാണത്തിലൂടെ സാധ്യമായിരുന്നുവെന്ന് ബി.ബി.സി ആൻഡ്രൂമാർ ഷോയിൽ പെങ്കടുക്കവെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇ.യു രാഷ്ട്രങ്ങളിൽ വിപുലമായി സ്വതന്ത്ര സഞ്ചാരം എന്നതിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗാർഹിക മേഖലകളിൽ വിദേശികളെ നിയമിക്കുന്നത് നിയന്ത്രിക്കുന്ന നിയമം ആവിഷ്കരിക്കുന്നതിനുള്ള ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ നീക്കം ബ്ലെയർ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ബ്രെക്സിറ്റിനെ അംഗീകരിക്കുന്ന ബിൽ തിങ്കളാഴ്ച പാർലമെൻറിൽ വോട്ടിനിടാനിരിക്കെയാണ് ബ്ലെയറുടെ പ്രസ്താവന. ആശങ്കകൾ പരസ്യമായി പ്രകടിപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ തയാറാകണമെന്നും ബ്ലെയർ അഭ്യർഥിച്ചു.
ബ്രെക്സിറ്റ് ഒരു പ്രശ്നപരിഹാര മാർഗമല്ല. പ്രശ്നത്തിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രമാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് യഥാർഥ ആഗ്രഹമുള്ളവരാണ് പാർലമെൻറംഗങ്ങളെങ്കിൽ ശരിയായ പോംവഴികൾ ആവിഷ്കരിക്കാനാകണം അവരുടെ പരിശ്രമങ്ങൾ -ബ്ലെയർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.