പുതിയ കരാറിന് പിന്തുണയില്ല ബ്രെക്സിറ്റ് നീട്ടണമെന്ന് എം.പിമാർ പറ്റില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
text_fieldsലണ്ടൻ: ബ്രിട്ടന് ഉടനൊന്നും യൂറോപ്യൻ യൂനിയൻ വിട്ടുപോരാനാകില്ല. യൂറോപ്യൻ യൂനിയ നുമായി സമവായത്തിലെത്തിയ പുതിയ ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് പിന്തുണക ്കില്ല. പകരം യൂറോപ്യൻ യൂനിയനിൽ (ഇ.യു) നിന്നുള്ള ബ്രിട്ടെൻറ പിൻവാങ്ങൽ വൈകിപ്പിക്കണമെ ന്ന് എം.പിമാർ ആവശ്യപ്പെട്ടു. പുതിയ ബ്രെക്സിറ്റ് കരാറിൻമേൽ വോട്ടെടുപ്പിനായി പാർ ലമെൻറ് സമ്മേളിച്ചപ്പോഴായിരുന്നു എം.പിമാരുടെ ആവശ്യം.
പുതിയ കരാർ പിന്തുണക്കാനില്ലെന്ന് ഭൂരിഭാഗം എം.പിമാരും വ്യക്തമാക്കി. ഇതുസംബന്ധിച്ച സ്വതന്ത്ര എം.പിയായ ഒലിവർ ലെറ്റ്വിെൻറ നേതൃത്വത്തിൽ ഇരുകക്ഷികളിലെയും അംഗങ്ങൾ യോജിച്ച് ബദൽ ഭേദഗതി അവതരിപ്പിക്കുകയും ചെയ്തു. 306നെതിരെ 322 വോട്ടുകൾക്ക് ഭേദഗതി പാസാക്കുകയും ചെയ്തു. കരാർ നടപ്പാക്കാനാവശ്യമായ എല്ലാ നിയമങ്ങളും പാസാകും വരെ കരാറിന് അംഗീകാരം നൽകുന്നത് തടയാനുദ്ദേശിച്ചുള്ളതാണ് നിർദിഷ്ട ഭേദഗതി. പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ നയങ്ങളിൽ പ്രതിഷേധിച്ചതു മൂലം കഴിഞ്ഞ സെപ്റ്റംബറിൽ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണ് ലെറ്റ്വിനെ.
എന്നാൽ, ഒരുതരത്തിലും ബ്രെക്സിറ്റ് വൈകിപ്പിക്കില്ലെന്നും പറഞ്ഞതുപോലെ ഒക്ടോബർ 31നകം ബ്രിട്ടൻ ഇ.യു വിടുമെന്ന വാശിയിലാണ് ബോറിസ് ജോൺസൺ. ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതു സംബന്ധിച്ച് ഇ.യുവുമായി ചർച്ചക്കില്ലെന്നും അടുത്തയാഴ്ച വിടുതൽ ബിൽ പാർലമെൻറിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പുതിയ കരാറിന് പിന്തുണയില്ലാത്ത സാഹചര്യത്തിൽ, ബ്രിട്ടെൻറ ബ്രെക്സിറ്റ് പദ്ധതിയെ കുറിച്ച് എത്രയും വേഗം വിശദീകരണം നൽകണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. ബ്രിട്ടനിൽ ഉടൻ തന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന.
പ്രതിപക്ഷമായ ലേബർ പാർട്ടി അധികാരത്തിലെത്തിയാലും ബ്രെക്സിറ്റെന്ന കീറാമുട്ടിക്ക് പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷയുമില്ല. പകരം ബ്രെക്സിറ്റിനു മേൽ രണ്ടാം ഹിതപരിശോധന നടന്നേക്കും.
2016 ജൂണിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച ഹിതപരിശോധനയിൽ ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. 51.9 ശതമാനം പേർ ബ്രെക്സിറ്റിനെ അനുകൂലിച്ചു.
‘സൂപ്പർ സാറ്റർഡേ’
37 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ബ്രിട്ടനിൽ ശനിയാഴ്ച അസാധാരണ പാർലമെൻറ് യോഗം നടന്നത്. 1982ൽ ഫോക്ലാൻഡ് യുദ്ധത്തിനിടെ പ്രമേയം പാസാക്കാനാണ് മാർഗരറ്റ് താച്ചർ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇതുപോലെ ബ്രിട്ടീഷ് പാർലമെൻറ് ശനിയാഴ്ച സമ്മേളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.