ബ്രിട്ടനും ഫ്രാൻസും സുരക്ഷ ഉടമ്പടിയിൽ ഒപ്പുവെച്ചു
text_fieldsസാൻഡ്ഹേസ്റ്റ്: ബ്രിട്ടനും ഫ്രാൻസും സുരക്ഷ ഉടമ്പടിയിൽ ഒപ്പുവെച്ചു. ബ്രിട്ടനിലെ സാൻഡ്ഹേസ്റ്റ് മിലിട്ടറി അക്കാദമിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്യുടെയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറയും സാന്നിധ്യത്തിൽ നടന്ന ‘യു.കെ-ഫ്രാൻസ് സമ്മിറ്റ് 2018’െൻറ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാനമായ ഉടമ്പടിയിലെത്തിയത്.
ബ്രിട്ടനിലേക്ക് കൂടുതൽ അഭയാർഥികൾ എത്തുന്നത് തടയുന്നതിനുവേണ്ടി ഫ്രാൻസിന് കൂടുതൽ പണം നൽകുമെന്നതാണ് ഉടമ്പടിയിലെ പ്രധാന ഭാഗം. ഇതിനായി ഫ്രാൻസിലെ കലൈസിലും മറ്റു തീരങ്ങളിലും വേലി കെട്ടൽ, ക്ലോസ്ഡ് സർക്യൂട്ട് ടി.വി സ്ഥാപിക്കൽ തുടങ്ങിയവക്കായി നിലവിൽ നൽകുന്ന തുക കൂടാതെ 44.5 ദശലക്ഷം പൗണ്ട് കൂടുതൽ നൽകുന്നതിന് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നേരത്തേ, 100 ദശലക്ഷം പൗണ്ട് നൽകിയിരുന്നു. ബ്രിട്ടെൻറ അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കാൻ കരാർ ഉപകാരപ്പെടുമെന്ന് മാക്രോണിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ മേയ് അഭിപ്രായപ്പെട്ടു.
ഇതുകൂടാതെ, മറ്റു പല മേഖലകളിലും പരസ്പരം സഹകരിക്കുന്നതിനുള്ള നിബന്ധനകൾ ഉടമ്പടിയുടെ ഭാഗമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2019ൽ യൂറോപ്യൻ യൂനിയൻ വിടുന്നതിെൻറ ഭാഗമായി ഫ്രാൻസ് അടക്കമുള്ള രാഷ്ട്രങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. ഇതിെൻറകൂടി ഭാഗമായാണ് ‘യു.കെ-ഫ്രാൻസ് സമ്മിറ്റ് 2018’ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.