ബ്രിട്ടനില്‍ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കാന്‍ സാധ്യത
text_fieldsലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. അഞ്ചിലൊന്ന് ബ്രിട്ടീഷുകാരും സാമൂഹിക അകല വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ജോലിയില്ലാത്ത സമയങ്ങളില്‍ സ്വന്തം വീട്ടില്‍ ഇരുന്ന് സാമൂഹിക അകല വ്യസ്ഥകള്‍ പാലിക്കുന്നതിന് പകരം അഞ്ചിലൊന്ന് ബ്രിട്ടീഷുകാരും പാര്‍ക്കുകളിലും ബീച്ചുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊപ്പം കറങ്ങി നടക്കുകയാണെന്ന് ഗൂഗ്ള്‍ പുറത്ത് വിട്ട ഡേറ്റകള്‍ തെളിയിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെ മൊബൈല്‍ സിഗ്നല്‍ ഡേറ്റ അവലോകനം ചെയ്താണ് ഗൂഗ്ള്‍ ഡേറ്റ പുറത്തുവിട്ടത്.
ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്ക് പ്രകാരം ലോക്ഡൗൺ ലഘൂകരിച്ചതിനു ശേഷം 20 ശതമാനം ബ്രിട്ടീഷുകാരും വീടിന് പുറത്തു പോയി തങ്ങളുടെ മറ്റു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ചൂടുള്ള കാലാവസ്ഥ ജനങ്ങളെ പുറത്തു പോകാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി ശനിയാഴ്ച പൊലിസ് മേധാവികള്‍ രംഗത്ത് വന്നു.
ഇത് പോലെ ജനങ്ങള്‍ സാമൂഹിക അകല വ്യവസ്ഥകള്‍ അവഗണിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വീണ്ടും പൂര്‍ണമായി ലോക്ഡൗൺ നടപ്പാക്കുമെന്ന് 'സണ്‍' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച കോവിഡ് ബാധ മൂലം 351 മരണം കൂടി ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണ സംഖ്യ 36,393 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.