ബ്രിട്ടൻ 12ന് ബൂത്തിൽ; യൂറോപ്പിനും നിർണായകം
text_fieldsലണ്ടൻ: ബ്രിട്ടനിൽ വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കും. അവസാനവട്ട പ്രചാരണത്തിലാണ് കൺസർവേറ്റിവ്, ലേബർ പാർട്ടികൾ. ബ്രെക്സിറ്റിൽ നിർണായകമായതിനാൽ തെരഞ്ഞെടുപ്പിനെ യൂറോപ്പും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൺസർവേറ്റിവുകളെ നയിക്കുേമ്പാൾ ജെറമി കോർബിെൻറ നേതൃത്വത്തിലാണ് ലേബർ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബ്രെക്സിറ്റ് തന്നെയാണ് മുഖ്യവിഷയമെങ്കിലും ആദായ നികുതി, കോർപറേറ്റ് നികുതി, ഹരിത വ്യവസായ വിപ്ലവം, ക്ഷേമപദ്ധതികൾ എന്നിവയും സജീവ ചർച്ചയാണ്.
രണ്ടുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ നഷ്ടമായ ഭൂരിപക്ഷം തിരിച്ചുപിടിക്കാനാണ് ജോൺസെൻറ ശ്രമം. ഭൂരിപക്ഷം ഉറപ്പാക്കിയാൽ മാത്രമേ സുഗമമായി ബ്രെക്സിറ്റ് യാഥാർഥ്യമാക്കാൻ സാധിക്കൂ. ഒമ്പതു വർഷത്തിനിടെ ആദ്യമായി അധികാരത്തിലെത്തുകയാണ് കോർബിെൻറയും ലേബർ പാർട്ടിയുടെയും ലക്ഷ്യം. നിലവിലെ സൂചനകളും പ്രവചനങ്ങളും അനുസരിച്ച് കൺസർവേറ്റിവുകൾക്ക് മുൻതൂക്കം ലഭിക്കാനാണ് സാധ്യത. കൺസർവേറ്റിവുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ പുറത്തുപോകുന്നത് ഉറപ്പാക്കും.
ലേബർ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയോ തൂക്കുപാർലമെൻറ് ഉണ്ടാകുകയോ ചെയ്താൽ ബ്രെക്സിറ്റിൽ പുനർവിചിന്തനം ചെയ്ത് രണ്ടാമത് റഫറണ്ടം നടക്കാൻ സാധ്യത ഏറെയാണ്. ഹരിത വ്യവസായിക വിപ്ലവത്തിനും പ്രധാന മേഖലകളിൽ സ്വദേശിവത്കരണത്തിനുമാണ് മുൻഗണനയെന്ന് ലേബർ പാർട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.