10 മാസത്തിനിടെ പുറത്താക്കിയത് അരലക്ഷം അഭയാര്‍ഥികളെ
text_fieldsബര്‍ലിന്‍: കഴിഞ്ഞ 10 മാസത്തിനിടെ ജര്‍മനി പുറത്താക്കിയത് 55,000 അഭയാര്‍ഥികളെയെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയില്‍ അഭയം തേടിയത്തെുകയും പിന്നീട് ‘അയോഗ്യത’ കല്‍പിക്കപ്പെട്ട് പുറത്താക്കിയവരുടെയും കണക്കാണ് കഴിഞ്ഞദിവസം പ്രമുഖ ജര്‍മന്‍ പത്രം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഇത് 20,000 ആയിരുന്നു.
ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ അഭയാര്‍ഥികളോടുള്ള മൃദുസമീപനം ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ വര്‍ഷം സര്‍ക്കാര്‍ കടുത്ത തീരുമാനമെടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്‍ബേനിയ, സെര്‍ബിയ, ഇറാഖ്, കൊസോവോ, അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ് ജര്‍മനിയില്‍നിന്ന് നിരാശരായി മടങ്ങേണ്ടിവന്നത്.
നേരത്തേ, ജര്‍മന്‍ ഭരണകൂടം അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, രാജ്യത്തെ തീവ്ര വലതുപക്ഷ വിഭാഗം ഇതിനെതിരെ രംഗത്തുവന്നു. അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പുകളില്‍ അവര്‍ അത് വിഷയമാക്കുകയും കാര്യമായ നേട്ടം കൊയ്യുകയും ചെയ്തു. തുടര്‍ന്നാണ് അഭയാര്‍ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മെര്‍കല്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍, അംഗീകാരം ലഭിക്കാത്ത അഭയാര്‍ഥികള്‍ രാജ്യത്ത് ആക്രമണം അഴിച്ചുവിട്ടതും സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.