തെരേസ തുടരുമോ; ബ്രിട്ടൻ വിധിയെഴുതി
text_fieldsലണ്ടൻ: ബ്രിട്ടനിൽ പാർലമെൻറ് തെരഞ്ഞെടുപ്പിനായുള്ള വോെട്ടടുപ്പ് പൂർത്തിയായി. രാവിലെ ഏഴിനു തുടങ്ങിയ വോെട്ടടുപ്പ് രാത്രി10നാണ് അവസാനിച്ചത്. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളിലാണ് വോെട്ടടുപ്പ്. രാജ്യത്തെ നഗരങ്ങളിലുടനീളം പൊലീസ് പട്രോളിങ് നടത്തി.പ്രധാനമന്ത്രി തെരേസ മേയ് (60) നയിക്കുന്ന കൺസർവേറ്റിവ് പാർട്ടിയും ജെറമി കോർബിൻ (68) നയിക്കുന്ന ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, തീവ്രവലതുപക്ഷ യു.കെ ഇൻഡിപെൻഡൻസ് പാർട്ടി, ഗ്രീൻ പാർട്ടി എന്നിവരും മത്സരരംഗത്തുണ്ട്. സ്കോട്ലൻഡിലും അയർലൻഡിലും പ്രാദേശിക പാർട്ടികളുടെ സാന്നിധ്യവും ശക്തമാണ്. സ്കോട്ലൻഡിൽ സ്കോട്ടിഷ് നാഷനൽ പാർട്ടിക്കാണ് ദേശീയ പാർട്ടികളേക്കാൾ സ്വാധീനമുള്ളത്.
650 അംഗ പാർലെമൻറിൽ കേവലഭൂരിപക്ഷം തികക്കാൻ 326 സീറ്റുകൾ വേണം. 15 ലക്ഷം ഇന്ത്യൻ വംശജരുൾപ്പെടെ നാലു കോടി 69 ലക്ഷം വോട്ടർമാരാണ് വിധി നിർണയത്തിൽ പങ്കാളികളായത്. 56 ഇന്ത്യൻ വംശജരുൾപ്പെടെ 3,300 സ്ഥാനാർഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. കഴിഞ്ഞ െതരഞ്ഞെടുപ്പിനേക്കാൾ അഞ്ചുലക്ഷം വോട്ടർമാർ ഇക്കുറി പുതുതായി വോട്ടർപട്ടികയിലുണ്ട്. ഇവരിലാണ് തെരേസ മേയ്യുടെ പ്രതീക്ഷ. 2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ 4.64 കോടി വോട്ടർമാരാണുണ്ടായിരുന്നത്. പോസ്റ്റൽ വോട്ടിന് സൗകര്യമുള്ളതിനാൽ നിരവധി േപർ വ്യാഴാഴ്ചക്കു മുമ്പു തന്നെ വോട്ട് ചെയ്തു കഴിഞ്ഞു. 2014ൽ സ്കോട്ടിഷ് ഹിതപരിശോധനക്കും 2015ൽ പൊതുതെരഞ്ഞെടുപ്പിനും 2016ൽ ബ്രെക്സിറ്റ് ഹിതപരിശോധനക്കും ഇപ്പോൾ ഇടക്കാല തെരഞ്ഞെടുപ്പിനുമായി മൂന്നുവർഷത്തിനിടെ നാലാംതവണയാണ് ബ്രിട്ടീഷ് ജനത പോളിങ് ബൂത്തിലെത്തുന്നത്.
40,000 പോളിങ് ബൂത്തുകളാണ് രാജ്യത്തുടനീളം ഒരുക്കിയത്. 2015ൽ കൺസർവേറ്റിവ് പാർട്ടിക്ക് 331ഉം ലേബർ പാർട്ടിക്ക് 232ഉം സീറ്റുകളുമാണ് ലഭിച്ചത്. കൂടുതലും സ്കൂളുകളും കമ്യൂണിറ്റി സെൻററുകളും പാരിഷ് ഹാളുകളുമാണ് പോളിങ് ബൂത്തുകളായി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം പബുകളും സ്കൂൾ ബസുകളും വരെ പോളിങ് ബൂത്തുകളായി ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിെൻറ തെക്കുപടിഞ്ഞാറൻ മേഖലകളിലും വടക്കൻ അയർലൻഡിലും സ്േകാട്ലൻഡിലും വെയ്ൽസിലും മഴയുടെ അകമ്പടിയോടെയാണ് വോെട്ടടുപ്പ് നടന്നത്.
എന്നാൽ, മഴ പോളിങ്ങിനെ ബാധിച്ചിട്ടില്ല. വിജയം ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി തെരേസ മേയ്. ഇൗ ആത്മവിശ്വാസത്തിലാണ് പാർലമെൻറ് പിരിച്ചുവിട്ട് അവർ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ടോറികൾക്ക് നേരിയ ഭൂരിപക്ഷമുള്ള തൂക്കു പാർലമെൻറാണ് അഭിപ്രായ സർവേകളുടെ പ്രവചനം. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ തെരേസ മേയ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, തീവ്രവാദ ആക്രമണങ്ങൾ മേയ്യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി.ബ്രെക്സിറ്റിനെ തുടർന്ന് കഴിഞ്ഞ വർഷം ഡേവിഡ് കാമറൺ രാജിവെച്ചതോടെയാണ് തെരേസ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 2020ലാണ് അവരുടെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.