ബ്രെക്സിറ്റ് വിധിയെഴുത്ത്
text_fieldsയൂറോപ്യൻ യൂനിയനിൽനിന്ന് വേർപെടുന്ന ബ്രെക്സിറ്റ് വിഷയത്തിൽ ഉലഞ്ഞുപോയ ബ്രിട്ടനെ സംബന്ധിച്ച് നിർണായക തെരെഞ്ഞടുപ്പാണ് നാളെ നടക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയും ജെറമി കോർബിെൻറ നേതൃത്വത്തിലുള്ള മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം.
മറ്റ് പാർട്ടികൾ
യൂറോപ്യൻ അനുകൂല സെൻട്രലിസ്റ്റ് ലിബറൽ ഡെമോക്രാറ്റ്സ്, നികള സ്റ്റർജൻ നേതൃത്വം നൽകുന്ന സ്കോട്ടിഷ് നാഷനൽ പാർട്ടി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി.
പാർലമെൻറ്
ജനസഭയും (ഹൗസ് ഓഫ് കോമൺസ്), പ്രഭുസഭയും (ഹൗസ് ഓഫ് ലോർഡ്സ്) അടങ്ങിയതാണ് ബ്രിട്ടീഷ് പാർലമെൻറ്. 650 അംഗ ജനസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകൾ വേണം. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ തൂക്കു പാർലമെൻറ് രൂപം െകാള്ളും.
ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന പാർട്ടിയുടെ നേതൃത്വത്തിൽ ചെറുപാർട്ടികളുമായി ചേർന്ന് ന്യൂനപക്ഷ സർക്കാർ രൂപവത്കരിക്കാനും സാധ്യത. പ്രഭുസഭയിൽ 800 അംഗങ്ങളുണ്ട്. ഈ അംഗങ്ങളാരും തെരഞ്ഞെടുക്കപ്പെട്ടവരല്ല.
വാഗ്ദാനങ്ങൾ
കൺസർവേറ്റീവ് പാർട്ടി വിജയിച്ചാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 2020 ജനുവരി 31ന് ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുമെന്നാണ് ബോറിസ് ജോൺസെൻറ വാഗ്ദാനം. ലേബർ പാർട്ടി വിജയിച്ചാൽ ബ്രെക്സിറ്റ് വിഷയത്തിൽ വീണ്ടും ഹിതപരിശോധന നടത്തുെമന്നാണ് പ്രഖ്യാപനം. അതല്ലെങ്കിൽ ബ്രിട്ടന് അനുകൂലമാകുന്ന തരത്തിൽ ബ്രെക്സിറ്റ് കരാർ കൊണ്ടുവരുമെന്നും പാർട്ടി പറയുന്നു.
ബ്രെക്സിറ്റ്
യൂറോപ്യൻ യൂനിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോകുന്നതിനെയാണ് ബ്രെക്സിറ്റ് (ബ്രിട്ടീഷ് എക്സിറ്റ്)എന്നു പറയുന്നത്. യൂറോപ്യൻ യൂനിയനിലെ 28 അംഗരാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടനും. 2016 ജൂണിൽ നടന്ന ഹിതപരിശോധനയിലാണ് ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. മൂന്നു വർഷത്തിനകം നടപടികൾ പൂർത്തിയാക്കി ബ്രെക്സിറ്റ് നടപ്പാക്കണമെന്നാണ് ചട്ടം. എന്നാൽ, ബ്രെക്സിറ്റ് സംബന്ധിച്ച കരാർ കൺസർവേറ്റിവ് പാർട്ടിക്ക് ഇതുവരെ പാസാക്കിയെടുക്കാൻ സാധിച്ചിട്ടില്ല. അതിനാലാണ് ബ്രെക്സിറ്റ് നീണ്ടുപോകുന്നത്.
ആരു ജയിക്കും; തെരഞ്ഞെടുപ്പിനു ശേഷം സംഭവിക്കാവുന്നത്
- വിടുതൽ കരാർ പാസാക്കി 2020 ജനുവരി 31ന് ബ്രെക്സിറ്റ് യാഥാർഥ്യമാകും
- 50ാം അനുഛേദപ്രകാരം ബ്രെക്സിറ്റ് നീട്ടിവെക്കാൻ യൂറോപ്യൻ യൂനിയനോട് ആവശ്യപ്പെടും
- വിടുതൽ കരാർ സംബന്ധിച്ച് യൂറോപ്യൻ യൂനിയനുമായി ചർച്ച പുനരാരംഭിക്കും.
- 50ാം അനുഛേദം മരവിപ്പിക്കും.
- പാർലമെൻറ് പിന്തുണക്കാതെ വന്നാൽ കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കും. അതും പരാജയപ്പെട്ടാൽ രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധന നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.