മനഃപൂർവം എയ്ഡ്സ് പരത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ
text_fieldsലണ്ടൻ: പങ്കാളികളെ കണ്ടെത്തി മനഃപൂർവം എയ്ഡ്സ് രോഗം പരത്തിയ ബ്രിട്ടീഷ് യുവാവിന് ജീവപര്യന്തം ശിക്ഷ. എയ്ഡ്സ് പരത്തിയതിന് ഒരാളെ ആദ്യമായാണ് ബ്രിട്ടനിൽ ശിക്ഷിക്കുന്നത്. ഡാറിൽ റൗ എന്നയാളാണ് അഞ്ചു പേർക്ക് രോഗം പരത്തിയതിന് ശിക്ഷിക്കപ്പെട്ടത്. ഇൗ രോഗം മാരകമല്ലെന്നാണ് ഡാറിലിെൻറ വാദം. ഡാറിലിെന ശിക്ഷിക്കുന്നത് എയ്ഡ്സ് രോഗികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡാറിലിെൻറ അഭിഭാഷകനും വാദിച്ചു.
എന്നാൽ ഡാറിൽ രോഗം സംക്രമിപ്പിച്ചവരുടെ വാദം കൂടി കേട്ട ശേഷമാണ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2015 ലാണ് ഡാറിലിന് രോഗമുെണ്ടന്ന് സ്ഥീരീകരിച്ചത്. എന്നിട്ടും ചികിത്സ േതടാനോ ഡോക്ടർമാരുടെ നിർദേശപ്രകാരം ജീവിക്കാനോ ഡാറിൽ തയാറായില്ല. പകരം മൊബൈൽ ആപ്പ് വഴി പരിചയപ്പെട്ടവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് രോഗം വ്യാപിപ്പിക്കാനാണ് തുനിഞ്ഞത്. സുരക്ഷാ മുൻകരുതലെടുക്കാതെയായിരുന്നു ഇയാൾ ലൈംഗിക ബന്ധം പുലർത്തിയിരുന്നത്. മുൻകരുതലെടുക്കാൻ നിർബന്ധിക്കുന്നവെര കോണ്ടത്തിെൻറ അറ്റത്ത് ദ്വാരമിട്ടും വഞ്ചിച്ചു.
ലൈംഗിക ബന്ധം പുലർത്തിയ ശേഷം അടുത്ത ദിവസം ഇവർക്ക് ഇതേകുറിച്ച് സന്ദേശമയക്കാനും ഡാറിൽ മറന്നില്ല. ‘നിങ്ങൾക്ക് പനിക്കാം... എനിക്ക് എച്ച്.െഎ.വിയുണ്ട്’ എന്നും ‘ഞാൻ കോണ്ടം കീറി, നിങ്ങളെയും പിടികൂടി’ എന്നും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ആറാഴ്ച നീണ്ട വിചാരണയിൽ മുഴുവനും ഡാറിൽ നിർവികാരനായിരുന്നു. ജീവപര്യന്തം വിധിച്ചപ്പോഴും പ്രത്യേകിച്ച് വികാരങ്ങളൊന്നും ഡാറിൽ പ്രകടിപ്പിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.