വേർപിരിയുന്ന ഭാര്യക്ക് 58.3 കോടി ഡോളർ നൽകാൻ വിധി
text_fieldsലണ്ടൻ: ബ്രിട്ടനിൽ ബന്ധം വേർപെടുത്തിയ ഭാര്യക്ക് 58.3 കോടി ഡോളർ(ഏകദേശം 37,580 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ മുൻ എണ്ണ-വാതക വ്യാപാരിയോട് കോടതി ഉത്തരവിട്ടു. 61കാരനായ വ്യാപാരിയുടെ സമ്പത്തിെൻറ 41.5 ശതമാനമാണ് 44കാരിയായ മുൻ ഭാര്യക്ക് നൽകേണ്ടത്. ബ്രിട്ടെൻറ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന ഉടമ്പടിയാണിത്. ലണ്ടൻ ഹൈേകാടതി ജഡ്ജ് ചാൾസ് ഹാഡ്കേവിേൻറതാണ് വിധി. 1989ൽ മോസ്കോയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. നാലുവർഷത്തിനുശേഷം വിവാഹിതരായി.
2012ൽ റഷ്യൻ കമ്പനിയുടെ 137 കോടി ഡോളറിെൻറ ഒാഹരി സ്വന്തമാക്കിയ കോക്കസ് സ്വദേശിയായ വ്യാപാരി റഷ്യയുടെ ഉൗർജമേഖലയിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് പണം സമ്പാദിച്ചത്. വിവാഹശേഷം കിഴക്കൻ യൂറോപ്പ് സ്വദേശിയായ സ്ത്രീ വീട്ടമ്മയായി കഴിയുകയായിരുന്നു. എന്നാൽ, തെൻറ ഭർത്താവിന് ബില്യൺ പൗണ്ടിലധികം സമ്പത്തുള്ളതായും തങ്ങൾ ഇവരുടെയും തുല്യമായ പ്രയത്നഫലമായാണ് ഇത് സമ്പാദിച്ചതെന്നും അവർ ആരോപിക്കുകയായിരുന്നു. 58.3 കോടി ഡോളറിനുപുറമെ 3,50,000 പൗണ്ട് വിലയുള്ള ആഷ്ടൻ മാർടിൻ കാറും 90 മില്യൺ പൗണ്ട് വിലമതിക്കുന്ന ആധുനിക കലാസാമഗ്രികളും മുൻ ഭാര്യക്ക് കൈമാറാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.