മടക്കം ആഗ്രഹിച്ച് െഎ.എസിൽ ചേർന്ന ബ്രിട്ടീഷ് യുവതി
text_fieldsലണ്ടൻ: ലണ്ടനിൽനിന്ന് സ്കൂൾ വിദ്യാർഥിയായിരിക്കെ െഎ.എസിൽ ചേർന്ന ഷമീമ ബീഗം നാട്ട ിലേക്ക് മടങ്ങാനാഗ്രഹിക്കുന്നു. എന്നാൽ, െഎ.എസിൽ ചേർന്നതിൽ 19കാരിയായ ഷമീമക്ക് കുറ് റബോധവുമില്ല. സിറിയയിലെ അഭയാർഥി ക്യാപിൽവെച്ച് ടൈംസ് പത്രത്തിനുനൽകിയ അഭിമുഖത്ത ിലാണ് ഷമീമ ഇക്കാര്യം അറിയിച്ചത്. ഗർഭിണിയാണെന്നും കുഞ്ഞുമായി ലണ്ടനിൽ തിരിച്ചെത്താനാണ് ആഗ്രഹിക്കുന്നതെന്നും അവർ സൂചിപ്പിച്ചു.
15 വയസ്സുള്ളപ്പോഴാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം െഎ.എസിൽ ചേരാൻ ഷമീമ സിറിയയിലെത്തിയത്. ഒരു പെൺകുട്ടി റഷ്യൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റേയാളെ കുറിച്ച് ഒരു വിവരവുമില്ല. സിറിയയിലെ റഖായിൽ ആയിരുന്നു താമസം. ഇംഗ്ലീഷ് ഭാഷയറിയുന്ന െഎ.എസ് ഭീകരനെ വിവാഹം കഴിക്കാൻ താൽപര്യമറിയിച്ചു. ദിവസങ്ങൾക്കകം ഇസ്ലാം മതം സ്വീകരിച്ച ഡച്ചുകാരനുമായി വിവാഹം നടന്നു.
ദമ്പതികൾക്കു ജനിച്ച രണ്ടു കുട്ടികൾ പോഷകാഹാരക്കുറവുമൂലം മരിച്ചു. കിഴക്കൻ സിറിയയിൽ യു.എസ് പിന്തുണയോടെ െഎ.എസിനെതിരെ അന്തിമ പോരാട്ടം ശക്തമാക്കിയതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിലാണ് ഷമീമ. തിരിച്ചുവരികയാണെങ്കിൽ ചോദ്യം ചെയ്യുമെന്നും കുറ്റക്കാരിയാണെന്ന് കണ്ടാൽ ശിക്ഷിക്കുമെന്നും ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.