ബ്രിട്ടൻ ഇന്നു പോളിങ് ബൂത്തിേലക്ക്
text_fieldsലണ്ടൻ: ബ്രിട്ടനിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോർബിനും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞദിവസം വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിലായിരുന്നു ഇരുനേതാക്കളും. 2020 വരെ അധികാരത്തിൽ തുടരാമെന്നിരിക്കെ അപ്രതീക്ഷിതമായാണ് ഏഴാഴ്ച മുമ്പ് ഏവരെയും ഞെട്ടിച്ച് തെരേസ മേയ് ബ്രിട്ടനിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിൽ മാത്രമായിരുന്നു ഇൗ തീരുമാനം.
ബ്രെക്സിറ്റ് നടപടിക്രമങ്ങൾ സുഗമമായി ആരംഭിക്കാനും തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നായിരുന്നു മേയുടെ അഭിപ്രായം. ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയും പ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതായാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന.
‘യുഗോവി’െൻറ ഏറ്റവും പുതിയ സർവേയിൽ ടോറി നേതാവ് കേവലം നാലു പോയൻറിനു മാത്രമാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനേക്കാൾ മുന്നിട്ടുനിൽക്കുന്നത്. അടിക്കടിയുണ്ടായ മൂന്ന് തീവ്രവാദ ആക്രമണങ്ങളാണ് കൺസർവേറ്റിവ് പാർട്ടിയുടെ ജനപിന്തുണ കുറച്ചത്. പ്രചാരണത്തിെൻറ ആദ്യഘട്ടങ്ങളിൽ ടോറികൾ വൻഭൂരിപക്ഷം നേടി അധികാരത്തിൽ തുടരുമെന്നായിരുന്നു സർവേ റിപ്പോർട്ടുകൾ.
ഇന്ന് രാവിലെ ഏഴിനും 10നുമിടയിൽ വോെട്ടടുപ്പ് തുടങ്ങും. അഞ്ചുവർഷം കൂടുേമ്പാഴാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 650 അംഗ സഭയിൽ ഭൂരിപക്ഷം നേടാൻ 326 സീറ്റുകളാണ് വേണ്ടത്. ബ്രെക്സിറ്റിനെ അനുകൂലിച്ച് ജനം വോട്ട് ചെയ്തപ്പോൾ ഡേവിഡ് കാമറൺ പ്രധാനമന്ത്രിപദം ഒഴിഞ്ഞതോടെയാണ് തെരേസ അധികാരത്തിലേറിയത്. ഇപ്പോൾ പാർലമെൻറിൽ നേരിയ ഭൂരിപക്ഷമാണ് കൺസർവേറ്റിവ് പാർട്ടിക്കുള്ളത്. ബ്രെക്സിറ്റ് നടപടികൾക്ക് ടോറി എം.പിമാരുടെ എണ്ണം വർധിപ്പിക്കേണ്ടതും മേയെ സംബന്ധിച്ച് അനിവാര്യമാണ്. ബ്രെക്സിറ്റ് തന്നെയാകും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന പ്രധാന വിഷയവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.