സ്വവർഗ ൈലംഗികത കൊലക്കുറ്റമാക്കി ബ്രൂണെ
text_fieldsദാറുസ്സലാം: സ്വവർഗ ൈലംഗികതയും വ്യഭിചാരവും എറിഞ്ഞുകൊല്ലാവുന്ന കൊലക്കുറ്റമായ ി പ്രഖ്യാപിച്ച് ബ്രൂണെ. മോഷണത്തിന് കൈ മുറിക്കൽ ഉൾപെടെ നിയമങ്ങളുള്ള പുതിയ നിയമവ ്യവസ്ഥ ബുധനാഴ്ചയാണ് നിലവിൽവന്നത്. രാജ്യത്ത് മതനിയമം നടപ്പാക്കുന്നതിെൻറ ഭ ാഗമായാണ് നടപടികളെന്ന് ഭരണാധികാരി സുൽത്താൻ ഹസനുൽ ബുൽഖിയ പറഞ്ഞു. സ്വവർഗ ലൈംഗികത നേരത്തെ 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.
4,20,000 ജനസംഖ്യയുള്ള ബ്രൂണെയിൽ വധശിക്ഷ നേരത്തെ നിയമപരമാണെങ്കിലും 1957 നു ശേഷം നടപ്പാക്കിയിട്ടില്ല. പുതുതായി നടപ്പാക്കിയ നിയമങ്ങൾ മൂന്നിൽ രണ്ട് മുസ്ലിംകളുള്ള രാജ്യത്ത് പ്രധാനമായും മുസ്ലിംകൾക്കാണ് ബാധകമാകുക. അപൂർവ ഘട്ടങ്ങളിൽ അല്ലാത്തവരും ശിക്ഷിക്കപ്പെടും. ഗർഭഛിദ്രത്തിന് പരസ്യശിക്ഷ നടപ്പാക്കും.
അരനൂറ്റാണ്ടിലേറെയായി സുൽത്താൻ ഹസനുൽ ബുൽഖിയയുടെ ഭരണം നിലനിൽക്കുന്ന ബ്രൂണെയിൽ പുതിയ ക്രിമിനൽ ചട്ടം 2013ൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപ്പാക്കിയിരുന്നില്ല. ലോകത്തെ ഏറ്റവും കൂടുതൽ കാലം ഭരണം നിലനിർത്തിയ രണ്ടാമത്തെ ഭരണാധികാരിയാണ് ബുൽഖിയ. അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തയാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.