2008ൽ സർക്കാറിനെ അട്ടിമറിച്ച് െഎസ്ലൻഡ് പ്രധാനമന്ത്രി കോടികളുടെ നിക്ഷേപം വിറ്റഴിച്ചു
text_fieldsറെയ്ക്ജാവിച്ച്: 2008ൽ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട രാജ്യത്തെ രക്ഷിക്കാനുള്ള മാർഗങ്ങൾ ആരംഭിക്കാനിരിക്കെ, ഇപ്പോഴത്തെ െഎസ്ലൻഡ് പ്രധാനമന്ത്രി തെൻറ ബാങ്ക് നിക്ഷേപം മുഴുവൻ വിറ്റഴിച്ചിരുന്നതായി റിപ്പോർട്ട്. രാജ്യത്തെ സാമ്പത്തികസ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുക്കുകയാണെന്ന് അടിയന്തര പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പാണ് പ്രമുഖബാങ്കിലെ കോടിക്കണക്കിന് തുകയുടെ നിക്ഷേപം മുഴുവൻ ജാർനി ബെനഡിക്റ്റ്സൺ വിറ്റഴിച്ചത്.
പാനമപേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിലും ഇദ്ദേഹത്തിെൻറ പേരുണ്ടായിരുന്നു. എന്നാൽ, കള്ളപ്പണനിക്ഷേപമില്ലെന്നായിരുന്നു ബെനഡിക്റ്റ്സണിെൻറ മറുപടി. ബെനഡിക്റ്റ്സണിെൻറ പിതാവ് ബാലപീഡനക്കേസിൽ അറസ്റ്റിലായവർക്ക് സഹായം നൽകിയെന്ന ആരോപണത്തെ തുടർന്ന് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതിനെതുടർന്ന് രാജ്യം ഇൗമാസം 28ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. മുൻ സർക്കാറിനെ അട്ടിമറിക്കാനാണ് അന്ന് എം.പിയായിരുന്ന ബെനഡിക്റ്റ്സൺ അത്തരമൊരു തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.