നിയമങ്ങൾ വിവേചനരഹിതമാകണം –യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: നിയമങ്ങൾ വിവേചന രഹിതമായിരിക്കണമെന്ന് എല്ലാ സർക്കാറുകളും ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ്. ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിൽ നിയമനിർമാണം ഇപ്പോഴും നടക്കുന്നതിനാൽ അഭിപ്രായം പറയുന്നില്ലെന്നും ഗുട്ടെറസിെൻറ വക്താവ് വ്യക്തമാക്കി.
വിഷയത്തിൽ നിയമനിർമാണം പൂർത്തിയാകും വരെ അഭിപ്രായം പറയില്ലെന്നും ഗുട്ടെറസിെൻറ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. അതേസമയംതന്നെ എല്ലാ സർക്കാറുകളും വിവേചനരഹിതമായ നിയമങ്ങൾ നിർമിക്കണമെന്നാണ് യു.എന്നിെൻറ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അയൽക്കാരായ ചില രാജ്യങ്ങളിൽനിന്ന് പീഡനത്തിനിരയായി എത്തുന്ന മതന്യൂനപക്ഷങ്ങളെ പരിഗണിക്കുകയാണ് ബില്ലിെൻറ ഉദ്ദേശ്യമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.