ആങ് സാൻ സൂകിയുടെ കനേഡിയൻ പൗരത്വം റദ്ദാക്കും
text_fieldsഒാട്ടവ: മ്യാൻമർ നേതാവ് ഒാങ്സാൻ സൂചിക്കു നൽകിയ പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിന് കനേഡിയൻ പാർലെമൻറിെൻറ അംഗീകാരം. ജനാധിപത്യത്തിനായുള്ള പോരാട്ടത്തിനിടെ വീട്ടുതടങ്കലിലടക്കപ്പെട്ട സൂചിയോടുള്ള ആദരസൂചകമായി 2007ൽ നൽകിയ പൗരത്വമാണ് റദ്ദാക്കുന്നത്. റോഹിങ്ക്യൻ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
മ്യാൻമർ സൈന്യം റോഹിങ്ക്യകൾക്കെതിരെ നടത്തിയ അതിക്രമത്തെ തുടർന്ന് സൂചിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റിരുന്നു. തുടർന്നാണ് പുതിയ നീക്കവുമായി കാനഡ രംഗത്തെത്തിയത്. മ്യാൻമറിൽ നടക്കുന്നത് വംശഹത്യയാണെന്ന് കാനഡ അഭിപ്രായപ്പെട്ടിരുന്നു. കാനഡയുടെ വിദേശകാര്യ വക്താവ് ആദം ഒാസ്റ്റിനാണ് സൂചിയുടെ പൗരത്വം എടുത്തുകളയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
റോഹിങ്ക്യൻ ജനവിഭാഗത്തിന് നൽകുന്ന മാനുഷിക സഹായങ്ങൾ തുടരുമെന്ന് കാനഡ വ്യക്തമാക്കി. തിബത്തൻ ആത്മീയ നേതാവ് ദലൈലാമ, സമാധാന നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായ്, ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ് നെൽസൺ മണ്ടേല തുടങ്ങിയവർക്കാണ് ഇതിനുമുമ്പ് കാനഡ ആദരസൂചകമായി പൗരത്വം നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.