ഗ്വണ്ടാനമോ തടവുകാരന് കാനഡ 1.5 കോടി ഡോളർ പിഴ നൽകും
text_fields
ഒാട്ടവ: യു.എസ് സൈനികനെ വധിച്ചെന്നാരോപിച്ച് 15 വയസ്സിൽ അറസ്റ്റു ചെയ്ത് ഗ്വണ്ടാനമോയിൽ അടച്ച തടവുകാരനോട് മാപ്പുപറയാനും ഒന്നര കോടി കേനഡിയൻ ഡോളർ പിഴനൽകാനും ഒരുങ്ങി സർക്കാർ.
ഉമർ ഖാദിർ എന്ന കനേഡിയൻ പൗരനെ പീഡനത്തിനിരയാക്കി ചോദ്യം ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉേദ്യാഗസ്ഥർ ക്രൂരമായി മർദിച്ചാണ് ചോദ്യം ചെയ്തതെന്ന് കനേഡിയൻ സുപ്രീംകോടതി കണ്ടെത്തി. ഉമർ ഖാദിറിെൻറ അഭിഭാഷകരും സർക്കാറും തമ്മിൽ ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം ചർച്ച നടത്തിയിരുന്നു.
അഫ്ഗാനിസ്താനിലെ അൽഖാഇദ നിയന്ത്രണത്തിലുള്ള കെട്ടിടത്തിെൻറ പരിസരത്തുവെച്ച് നടന്ന ഏറ്റുമുട്ടലിനിടെ യു.എസ് സൈനികർ ഖാദിറിനെ പിടികൂടുകയായിരുന്നു.
ഇൗ സമയത്തായിരുന്നു അമേരിക്കൻ സ്െപഷൽ ഫോഴ്സിലെ ക്രിസ്റ്റഫർ സ്ഫീർ വധിക്കപ്പെട്ടത്. സ്ഫീറിനുനേരെ ഗ്രനേഡ് എറിഞ്ഞുവെന്നാരോപിച്ച് ഖദിറിനെ ഗ്വണ്ടാനമോയിൽ അടച്ചു. 2010ൽ കുറ്റവാളിയെന്നു കണ്ട് കൊലക്കുറ്റം ചുമത്തി എട്ടു വർഷം തടവിന് ശിക്ഷിച്ചു. ഇതിനകം തന്നെ കസ്റ്റഡിയിൽ വർഷങ്ങൾ പിന്നിട്ടിരുന്നു. പിന്നീട് കാനഡയിലേക്ക് മടങ്ങിയ ഖാദിർ അവശേഷിക്കുന്ന തടവും അനുഭവിച്ചശേഷം 2015 മേയിൽ മോചിതനായി.പത്തു വർഷത്തോളം ഗ്വണ്ടാനമോയിൽ കഴിഞ്ഞ ഖാദിറിെൻറ കേസ് അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടി.
ക്യൂബയിലെ ജയിലിൽ കഴിഞ്ഞിരുന്ന ഏറ്റവും പ്രായം കുറഞ്ഞതും പടിഞ്ഞാറൻ രാജ്യത്തുനിന്നുള്ളതുമായ അവസാനത്തെ തടവുകാരൻ ആയിരുന്നു ഖാദിർ.
രണ്ടു കോടി കനേഡിയൻ ഡോളർ ആവശ്യപ്പെട്ട് ഖാദിറിെൻറ അഭിഭാഷകർ കേസ് ഫയൽ ചെയ്തു. അന്തർദേശീയ നിയമം ലംഘിച്ച് തങ്ങളുടെ പൗരനെ ചൂഷണം ചെയ്യുന്നതിൽനിന്നും യു.എസിനെ തടയുന്നതിൽ കനേഡിയൻ സർക്കാർ പരാജയപ്പെട്ടുവെന്നു കാണിച്ചുമായിരുന്നു ഇത്. ബാല്യകാലത്ത് പിതാവിനൊപ്പം അഫ്ഗാനിലെ യുദ്ധമുഖത്ത് എത്തിപ്പെട്ടതായിരുന്നു ഖാദിർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.