കാനഡയിൽ രണ്ടു ‘വിവാഹവീരന്മാർ’ക്ക് ശിക്ഷ
text_fieldsടൊറേൻറാ: കാനഡയിൽ ബഹുഭാര്യത്വം സ്വീകരിച്ച രണ്ടു പേർക്ക് വീട്ടുതടങ്കൽ ശിക്ഷ. 24 വിവാഹം ചെയ്ത വിസ്റ്റൺ ബ്ലാക് മോറിൻ, അഞ്ചു വിവാഹം ചെയ്ത ജയിംസ് ഒലർ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. നൂറ്റാണ്ടിനിടെ ആദ്യമായാണ് കാനഡയിൽ ബഹുഭാര്യത്വം അനുവർത്തിച്ചതിെൻറ പേരിൽ ശിക്ഷ ലഭിക്കുന്നത്. 2017 ജൂലൈയിൽ രജിസ്റ്റർ ചെയ്ത കേസിൽ ചൊവ്വാഴ്ചയാണ് വിധി വന്നത്. യാഥാസ്ഥിതിക ക്രിസ്ത്യൻ ചർച്ചിലെ മുൻ ബിഷപ്പുമാരാണ് ശിക്ഷക്കപ്പെട്ട ഇരുവരും.
1990നും 2014നും ഇടയിലാണ് ബ്ലാക് മോർ 24 സ്ത്രീകളെ വിവാഹം ചെയ്തത്. ഇതിൽ ഇയാൾക്ക് 146 മക്കളുണ്ടെന്ന് കേനഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒലർ 1993നും 2009നും ഇടയിലാണ് അഞ്ചു വിവാഹം ചെയ്തത്. ബഹുഭാര്യത്വം നിരോധിക്കുന്ന നിയമം തങ്ങളുടെ മതപരമായ അവകാശത്തെ ഹനിക്കുന്നതായി പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കാനഡയിൽ കുറ്റകൃത്യമായ ബഹുഭാര്യത്വത്തിന് അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.