അര്‍ബുദ ചികിത്സക്ക് നൂതന മരുന്ന്
text_fieldsലണ്ടന്‍: കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യാശ പകരുന്ന പുതിയ ഒൗഷധം വികസിപ്പിച്ചതായി ശാസ്ത്രജ്ഞര്‍. കാന്‍സര്‍ ബാധയുടെ മാരകമായ മൂന്നാംഘട്ടത്തില്‍പോലും രോഗികള്‍ക്ക് ആയുസ്സിന് ദൈര്‍ഘ്യം ലഭിക്കാന്‍ പുതിയ ഒൗഷധം ഉപകരിക്കുന്നതായി പരീക്ഷണങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ടെന്ന് ലണ്ടനിലെ കാന്‍സര്‍ റിസര്‍ച് കേന്ദ്രം അവകാശപ്പെടുന്നു.
‘നിവോലുമാബ്’ എന്ന ഒൗഷധത്തിന് തല, കഴുത്ത് എന്നിവയെ ബാധിക്കുന്ന ഗുരുതര അര്‍ബുദ ബാധയെപ്പോലും വരുതിയില്‍ നിര്‍ത്താനുള്ള കരുത്തുണ്ടെന്നാണ് അവകാശവാദം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫസര്‍ കെറിന്‍ ഹാരിങ്ടണിന്‍െറ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഏഴു മാസം മുതല്‍ 10 വര്‍ഷം വരെ രോഗികളുടെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ പുതിയ ഒൗഷധം സഹായകമാണെന്ന് അദ്ദേഹം പറയുന്നു.
ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ തകിടംമറിക്കുന്ന കാന്‍സറിന്‍െറ സിഗ്നലുകളെ തടഞ്ഞുനിര്‍ത്തി പ്രതിരോധശക്തി നിലനിര്‍ത്തുന്ന രീതിയിലാണ് ഒൗഷധത്തിന്‍െറ പ്രവര്‍ത്തനം. ബ്രിട്ടനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി എന്നിവയുടെ അനുമതി കിട്ടുന്നതോടെ പുതിയ കാന്‍സര്‍ മരുന്ന് വിപണിയില്‍ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.