കാറ്റലോണിയയിൽ തെൻറ സർക്കാറിനെ പുനഃസ്ഥാപിക്കണമെന്ന് പുെജമോണ്ട്
text_fieldsമഡ്രിഡ്: കാറ്റലോണിയയിൽ തെൻറ നേതൃത്വത്തിലുള്ള സർക്കാറിനെ പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്ക് സ്പെയിൻ ഭരണകൂടം തുടക്കംകുറിക്കണമെന്ന് കറ്റാലൻ നേതാവ് കാർെലസ് പുെജമോണ്ട്. ബെൽജിയത്തിലെ ബ്രസൽസിൽ അഭയാർഥിയായി കഴിയുന്ന പുെജമോണ്ട് സമൂഹമാധ്യമങ്ങൾ വഴിയാണ് ആവശ്യമുന്നയിച്ചത്.
ഡിസംബർ 21ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് നടപടിയെടുക്കാനാണ് അദ്ദേഹം അഭ്യർഥിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പുെജമോണ്ട് നേതൃത്വം നൽകുന്ന പാർട്ടിയാണ് മിക്ക സീറ്റുകളിലും വിജയിച്ചത്. ഒക്ടോബറിൽ കാറ്റലോണിയൻ പാർലമെൻറ് പ്രദേശത്തിന് സ്വാതന്ത്ര്യം നൽകുന്നതിന് അനുകൂലമായ പ്രഖ്യാപനം നടത്തിയതോടെയാണ് രാഷ്്ട്രീയ അനിശ്ചിതത്വത്തിന് തുടക്കമായത്.
തുടർന്ന് സ്പെയിൻ പ്രധാനമന്ത്രി മരിയാനോ റെജോയ് പുെജമോണ്ടിെൻറ നേതൃത്വത്തിലുള്ള സർക്കാറിനെ പിരിച്ചുവിടുകയായിരുന്നു. പിന്നീട് നിയമനടപടി മുന്നിൽകണ്ട് കറ്റാലൻ നേതാവ് ബ്രസൽസിൽ അഭയം തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.