മെൽബൺ അക്രമിയെ കീഴ്പ്പെടുത്തിയ ‘േട്രാളിമാന്’ സഹായപ്രവാഹം
text_fieldsമെൽബൺ: ആസ്േട്രലിയയിലെ മെൽബണിൽ കത്തിക്കുത്ത് ആക്രമണം നടത്തിയയാളെ ട്രോളി ഉപയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചയാൾക്ക് സഹായ പ്രവാഹം. തെരുവിൽ കഴിയുന്ന ഭവനരഹിതനായ മൈക്കിൾ റോജറിനാണ് ജനങ്ങളുടെ സഹായധനം ഒഴുഴുകിയത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിനിടെ റോജർ പ്രതിയെ േട്രാളി ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്ന വിഡിയോ വൈറലായിരുന്നു. സംഭവം ചർച്ചയായതോടെ റോജർ ഭവനരഹിതനായ ആളാണെന്ന് വ്യക്തമായി. ഇതോടെ തെരുവിൽ കഴിയുന്ന ഇയാൾക്ക് സഹായം നൽകാൻ ഒാൺലൈൻ കാമ്പയിൻ ആരംഭിക്കുകയായിരുന്നു. തിങ്കളാഴ്ചയോടെ 72,000 യു.എസ് ഡോളർ (ഏകദേശം 52 ലക്ഷം രൂപ) അക്കൗണ്ടിലെത്തിക്കഴിഞ്ഞു. കാമ്പയിനിലൂടെ പ്രതീക്ഷിച്ചതിെൻറ ഇരട്ടിയിലേറെ വരും ഇൗ തുക.
മെൽബൻ നഗരമധ്യത്തിൽ സൊമാലി വംശജനായ ഹസൻ ഖലീഫ് ഷിരെ അലി എന്ന െഎ.എസ് അനുഭാവിയാണ് ആക്രമണം നടത്തിയത്. വാതക സിലിണ്ടറുണ്ടായിരുന്ന ട്രക്കിന് തീക്കൊടുത്ത് വഴിയാത്രക്കാരെയും പൊലീസിനെയും കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു ഇയാൾ. പലരും ആക്രമണസ്ഥലത്ത് കൂട്ടംചേർന്നെങ്കിലും റോജർ മാത്രമാണ് ആക്രമിയെ തടയാൻ ധൈര്യം കാണിച്ചത്.
കൈയിൽ കിട്ടിയ ട്രോളിയുമായി റോജർ ആക്രമിയെ തടയുന്നത് വഴിയാത്രക്കാർ മൊബൈലിൽ പകർത്തി. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഭവനരഹിതനായ ഇദ്ദേഹത്തെ സഹായിക്കണമെന്ന ആവശ്യം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.