ഹിതപരിശോധന:കാറ്റലോണിയയിൽ സ്വാതന്ത്ര്യവാദത്തിന് വിജയം
text_fieldsമാഡ്രിഡ്: കാറ്റിലോണിയയിൽ നടന്ന ഹിതപരിശോധനയിൽ സ്വാതന്ത്ര്യവാദത്തിന് വിജയം. 90 ശതമാനം ആളുകളും സ്പെയിനിൽ നിന്ന് പുറത്ത് പോകുന്നതിനെ അനുകൂലിച്ചതായി പ്രസിഡൻറ് കാൾസ് പഗ്ഡമൻഡിൻറ് അറിയിച്ചു.
അതേ സമയം സ്പാനിഷ് സർക്കാർ ഹിതപരിശോധനക്കെതിരെ കർശന നിലപാടുമായി മുന്നോട്ട് പോവുകയാണ്. ഞായറാഴ്ച കാറ്റലോണിയയിൽ ഒരു തരത്തിലുമുള്ള ഹിതപരിശോധനയും നടന്നിട്ടില്ലെന്ന് സെപ്യിൻ പ്രധാനമന്ത്രി അറിയിച്ചു. സംഘർഷം കൂടുതൽ രൂക്ഷമാക്കിക്കൊണ്ട് ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി സമരങ്ങൾ ശക്തമാക്കാൻ കാറ്റലോണിയൻ സംഘടനകൾ തീരുമാനിച്ചു.
കാറ്റിലോണിയയിൽ ഞായറാഴ്ച നടന്ന ഹിതപരിശോധനക്കിടെയുണ്ടായ ആക്രമണങ്ങളിൽ 800 പേർക്ക് പരിക്കേറ്റിരുന്നു.ഹിതപരിശോധന തടയാൻ വ്യാപക ആക്രമണമാണ് സെപ്യിൻ സർക്കാർ അഴിച്ചുവിട്ടത്. കഴിഞ്ഞ മാസം ആറിനാണു കാറ്റലോണിയ പാർലമെൻറ് ഹിതപരിശോധനക്ക് അംഗീകാരം നൽകിയത്. പിറ്റേന്ന് സ്പാനിഷ് ഭരണഘടനകോടതി ഹിതപരിശോധന നടത്തുന്നതു വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.