ബെൽജിയത്തിൽ അഭയം തേടിയിട്ടില്ല –പുെജമോണ്ട്
text_fieldsബാഴ്സലോണ: അഭയം തേടിയല്ല ബെൽജിയത്തിലേക്ക് വന്നതെന്ന് കാറ്റലോണിയൻ നേതാവ് കാർലസ് പുെജമോണ്ട്. സ്വതന്ത്രമായി സംസാരിക്കാനാണ് ഉദ്ദേശിക്കുന്നതും നിയമപാലനത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമിച്ചിട്ടില്ലെന്നും പുജെമോണ്ട് വ്യക്തമാക്കി. ബ്രസൽസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യപ്രഖ്യാപനത്തിനുശേഷം പുജെമോണ്ടും മറ്റു നേതാക്കളും ആദ്യമായാണ് മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
എത്രകാലം ബ്രസൽസിൽ താമസിക്കുമെന്ന്പുജെമോണ്ട്വ്യക്തമാക്കിയില്ല. സ്വാതന്ത്ര്യമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അത് അംഗീകരിക്കുന്നപക്ഷം, നീതി ലഭിക്കുമെന്ന് സ്പാനിഷ് സർക്കാറിൽനിന്ന് ഉറപ്പുലഭിച്ചാൽ തീർച്ചയായും ഉടൻ മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. 30 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പുെജമോണ്ടിനും മറ്റു നേതാക്കൾക്കുമെതിരെ സ്പാനിഷ് ചീഫ് പ്രോസിക്യൂട്ടർ ചുമത്തിയത്.
അതെസമയം പുജെമോണ്ടിന് മറ്റു രാജ്യങ്ങൾ അഭയം നൽകിയതു സംബന്ധിച്ച് സ്പാനിഷ് സർക്കാറിന് അവ്യക്തതയുണ്ട്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുെജമോണ്ടിന് ബെൽജിയം അഭയം നൽകി എന്ന വിവരം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി അൽഫോൻസേവ ദസ്തിസ് മാധ്യമങ്ങളോട് പറഞ്ഞു. പുെജമോണ്ടിനും മറ്റ് നേതാക്കൾക്കുെമതിരെ സ്പെയിൻ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
അതിനിടെ, കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം അസാധുവാക്കിയതായി സ്പാനിഷ് ഭരണഘടന കോടതി ഉത്തരവിട്ടു. ഹിതപരിശോധന നടത്തിയതിെൻറ ഭാഗമായി കറ്റാല ൻ മുൻ പാർലമെൻററി സ്പീക്കറെ ചോദ്യംചെയ്യുന്നത് അടുത്തമാസത്തേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.