സർക്കാർ കാര്യാലയങ്ങളിൽ റെയ്ഡ്; 13 പേർ അറസ്റ്റിൽ
text_fieldsമഡ്രിഡ്: ബാഴ്സലോണ ഉൾപ്പെട്ട സ്പെയിനിെൻറ വടക്കു -കിഴക്കൻ പ്രവിശ്യയായ കാറ്റലോണിയയിൽ ഹിതപരിശോധന നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രാദേശിക സർക്കാർ കാര്യാലയങ്ങളിൽ സ്പാനിഷ് പൊലീസിെൻറ അതിക്രമം. സാമ്പത്തികം, വിദേശകാര്യം, സാമൂഹികനീതി വകുപ്പ് മന്ത്രാലയങ്ങളിൽ ബുധനാഴ്ച രാവിലെയാണ് സായുധപൊലീസ് റെയ്ഡ് നടത്തിയത്. കാറ്റലോണിയയിലെ ഉപപ്രധാനമന്ത്രിയുടെ മുഖ്യ സഹായി ഉൾപ്പെടെ 13 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് റെയ്ഡിനെ എതിർത്തും കാറ്റലോണിയൻ പ്രവിശ്യയുടെ സ്വാതന്ത്ര്യവാദത്തെ അംഗീകരിച്ചും മന്ത്രിസഭകൾക്കു പുറത്ത് വൻ ജനക്കൂട്ടവും അണിനിരന്നു.
പൊലീസിെൻറ നീക്കങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ് സമാധാനപരമായിരിക്കണമെന്ന് പ്രവിശ്യയുടെ ദേശീയ അസംബ്ലി പ്രസിഡൻറ് േജാർഡി സാൻഷെസ് ആഹ്വാനം െചയ്തിരുന്നു. റെയ്ഡിനെ തുടർന്ന് വിവിധ പാർട്ടികൾ ബുധനാഴ്ച നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി.
അതിനിടെ കാറ്റലോണിയൻ ഭരണകൂടത്തെ സ്പാനിഷ് സർക്കാർ അട്ടിമറിച്ചതായി പ്രസിഡൻറ് കാർലസ് പുയ്ദ്മോണ്ട് ആരോപിച്ചു. രാജ്യത്തെ സ്ഥിതി അടിയന്തരാവസ്ഥക്ക് സമാനമാണെന്നും ഏകാധിപത്യത്തിെൻറ അവസാനപരിധിയും കടന്നാണ് സ്പാനിഷ് സർക്കാറിെൻറ ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൗലികാവകാശങ്ങൾ ലംഘിച്ചുള്ള അവരുടെ കടന്നുകയറ്റം സ്വീകാര്യമല്ല. സ്പാനിഷ് സർക്കാർ ജനാധിപത്യത്തിെൻറ അടിസ്ഥാന തത്ത്വങ്ങൾ പോലും മാനിക്കുന്നില്ല. ജനാധിപത്യത്തിന് കളങ്കംചാർത്തുന്ന ഇൗ അട്ടിമറി പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നത് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2015ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് സർക്കാർ രൂപവത്കരണത്തിന് കാറ്റലോണിയയിലെ സ്വാതന്ത്ര്യവാദികൾ സ്വയംഭരണം ആവശ്യപ്പെട്ട് രംഗത്തുവന്നത്.
പ്രവിശ്യയുടെ സ്വയം നിർണയാവകാശത്തിനായി ഒക്ടോബർ ഒന്നിനാണ് ഹിതപരിശോധന നടക്കുന്നത്. ഹിതപരിശോധന ജയിച്ചാൽ 48 മണിക്കൂറിനുള്ളിൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഇതിനായുള്ള നിയമഭേദഗതി കാറ്റലോണിയയുടെ നിയമനിർമാണ സഭ അംഗീകരിച്ചിരുന്നു. എന്നാൽ, സ്പാനിഷ് ഭരണഘടന കോടതി ഹിതപരിശോധിച്ച് നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. അഖണ്ഡതക്കെതിരായ നീക്കം അനുവദിക്കില്ലെന്നാണ് സ്പെയിനിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.