വിട്ടുപോകുമെന്ന് കാറ്റലോണിയ; തമാശയെന്ന് സ്പെയിൻ
text_fieldsബാഴ്സലോണ: സ്െപയിനിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയയിൽ ഞായറാഴ്ച നടന്ന വിവാദ ഹിതപരിശോധനയിൽ 90 ശതമാനവും വോട്ടുചെയ്തത് അനുകൂലമായി. സ്പാനിഷ് സർക്കാറും ഭരണഘടന കോടതിയും നിയമവിരുദ്ധമാക്കിയതിനെ തുടർന്ന് സംഘർഷം തെരുവിലെത്തിയ ഹിതപരിശോധനക്കാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന ജനവിധി. ഫലം കാറ്റലോണിയൻ പാർലമെൻറിനു സമർപ്പിക്കുമെന്നും അന്തിമ തീരുമാനം സഭ എടുക്കുമെന്നും പ്രാദേശിക സർക്കാർ മേധാവി കാർലെസ് പുഷെമോൺ പറഞ്ഞു. എന്നാൽ, ഹിതപരിശോധനയെന്ന പേരിൽ കറ്റാലൻ ജനതയെ വിഡ്ഢികളാക്കുകയായിരുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റയോയ് പറഞ്ഞു.
മേഖലയിലെ 53 ലക്ഷം അംഗീകൃത വോട്ടർമാരിൽ 22 ലക്ഷം പേരാണ് കഴിഞ്ഞ ദിവസം വോട്ടുചെയ്തത്. ഭരണഘടനകോടതി അസാധുവാക്കിയതിനെ തുടർന്ന് പലയിടത്തും വോെട്ടടുപ്പ് പൊലീസ് തടസ്സപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരെ തെരുവിൽ നേരിട്ടതോടെ മേഖല യുദ്ധക്കളമായി. പൊലീസുകാരുൾപ്പെടെ 844 പേർക്കാണ് സംഘട്ടനങ്ങളിൽ പരിക്കേറ്റത്. സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് ഞായറാഴ്ച രാത്രി ബാഴ്സലോണ നഗരത്തിലും പരിസരങ്ങളിലും തമ്പടിച്ചവർ സമരം തുടരുകയാണ്. 40 ട്രേഡ് യൂനിയനുകളും കറ്റാലൻ സംഘടനകളും ചേർന്ന് ചൊവ്വാഴ്ച മേഖലയിൽ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി കാറ്റലോണിയ മുന്നോട്ടുപോയാൽ മേഖല കലുഷിതമാകുമെന്നുറപ്പാണ്. ഭരണഘടന കോടതി വിലക്കിയ ഹിതപരിശോധനക്ക് ആഹ്വാനം ചെയ്ത പ്രാദേശിക സർക്കാർ മേധാവി കാർലെസ് പുഷെമോണെ പുറത്താക്കുന്നത് സർക്കാർ പരിഗണനയിലാണ്.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് കോപ്പുകൂട്ടിയാൽ സർക്കാർ അധികാരം പ്രയോഗിക്കുമെന്ന് സ്പാനിഷ് നീതിന്യായ മന്ത്രി റാഫേൽ കറ്റാല അറിയിച്ചു. രാജ്യത്തിെൻറ നിയമപ്രകാരം അടിയന്തര ഘട്ടങ്ങളിൽ മേഖലയുടെ സമ്പൂർണ അധികാരം ദേശീയ ഭരണകൂടത്തിന് ഏറ്റെടുക്കാനാകും. സ്പെയിനിൽ െഎക്യവും സുസ്ഥിരതയും ഉറപ്പാക്കണമെന്നും വിട്ടുപോയാൽ സ്വതന്ത്ര കാറ്റലോണിയ തങ്ങളുടെ ഭാഗമാകില്ലെന്നും യൂറോപ്യൻ യൂനിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം, പുഷെമോെൻറ ഹിതപരിശോധനക്ക് മേഖലയിലും അന്തർദേശീയമായും പിന്തുണ വർധിച്ചിട്ടുണ്ട്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയത് അംഗീകരിക്കാനാവില്ലെന്ന് നിരവധി വിദേശകാര്യ നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.