കാറ്റലോണിയയിൽ സ്വാതന്ത്ര്യവാദി പ്രസിഡൻറ്
text_fieldsബാഴ്സലോണ: കാറ്റലോണിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യവാദിയായ ക്വിം ടോറ പ്രസിഡൻറ്. ഇതോടെ വടക്കുകിഴക്കൻ മേഖലയിൽ മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് താൽകാലിക വിരാമമായി. മുൻ പ്രസിഡൻറ് കാർലസ് പുജെമോണ്ടിെൻറ ശക്തനായ അനുയായിയാണ് ടോറ. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഒക്ടോബർ ഒന്നിനു നടന്ന ഹിതപരിശോധനയെ തുടർന്ന് സ്പാനിഷ് സർക്കാർ പിരിച്ചുവിട്ട കാറ്റലൻപാർലമെൻറ് സംവിധാനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഹിതപരിശോധനക്കു നേതൃത്വം നൽകിയ പുജെമോണ്ടിനെ പുറത്താക്കി പ്രവിശ്യയുടെ അധികാരം സ്പെയിൻ പിടിച്ചെടുത്തിരുന്നു. പുജെമോണ്ടുൾപ്പെടെ നിരവധിപേർക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തു. ബ്രസൽസിൽ അഭയം തേടിയ പുജെമോണ്ട് ഇപ്പോൾ ജർമൻ അധികൃതരുടെ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.