സ്പെയിനിൽ ആവേശമായി െഎക്യറാലികൾ
text_fieldsമഡ്രിഡ്: ഹിതപരിശോധന സംഘടിപ്പിച്ചും തെരുവിലിറങ്ങിയും സ്വാതന്ത്ര്യത്തിനു വേണ്ടി കൊടിപിടിച്ച സ്പെയിൻ െഎക്യത്തിനായും രംഗത്ത്. സ്വയം നിർണയാധികാരം ആവശ്യപ്പെട്ട് ഏറെക്കാലമായി സമരമുഖത്തുള്ള കാറ്റലോണിയക്കാരെ കൂടി ചേർത്തുവെച്ച് രാജ്യത്തിെൻറ െഎക്യം സുദൃഢമാക്കണമെന്ന സന്ദേശവുമായി പതിനായിരങ്ങളാണ് തലസ്ഥാനനഗരമായ മഡ്രിഡിലും മറ്റിടങ്ങളിലും കൂറ്റൻറാലികളിൽ അണിനിരന്നത്. ‘നിലവിലെ രാഷ്ട്രീയനേതൃത്വത്തെക്കാൾ മികച്ചതാണ് നമ്മുടെ സ്പെയിെന‘ന്നും നമുക്കൊരുമിച്ച് സംസാരിക്കാമെന്നുമുൾപ്പെടെ പ്ലക്കാർഡുകളുമേന്തിയാണ് പ്രകടനക്കാർ തെരുവുകൾ കീഴടക്കിയത്. കാറ്റലോണിയയുടെ തലസ്ഥാനമായ ബാഴ്സലോണയിൽ നടന്ന പ്രകടനത്തിൽ പെങ്കടുത്തവരും ചർച്ചയുടെ വഴി തുറക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, 90 ശതമാനം അനുകൂലിച്ച ഹിതപരിശോധന സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമെന്ന സൂചനകൾ വന്നുതുടങ്ങിയതോടെ രാജ്യത്തെ വ്യവസായസ്ഥാപനങ്ങൾ കാറ്റലൻമേഖലയിൽ നിന്ന് ഒഴിയാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. സ്പെയിനിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനങ്ങളിലൊന്നിെൻറ ഉടമകളായ കൈക്സാ ഫൗണ്ടേഷൻ തങ്ങളുടെ ആസ്ഥാനം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചു. കാറ്റലോണിയയിൽ നിന്ന് പാൽമ ഡി മയോർകയിലേക്കാണ് മാറ്റം.
അടുത്ത ചൊവ്വാഴ്ച കാറ്റലൻ പാർലമെൻറിൽ പ്രസിഡൻറ് കാർലെസ് പുഷെമോൺ നടത്തുന്ന പ്രഭാഷണം സ്വാതന്ത്ര്യപ്രഖ്യാപനമാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്ച പ്രാദേശികസമയം ആേറാടെയാണ് ലോകം കാതോർക്കുന്ന പ്രഭാഷണം. തിങ്കളാഴ്ച പാർലമെൻറ് ചേരാനായിരുന്നു തീരുമാനമെങ്കിലും യോഗം സ്പെയിൻ ഭരണഘടനാകോടതി റദ്ദാക്കുകയായിരുന്നു. സ്പാനിഷ് സർക്കാറിെൻറ അനുമതിയില്ലെങ്കിലും ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.
നേരേത്തനടന്ന ഹിതപരിശോധനയിൽ പെങ്കടുത്തവരിൽ 90 ശതമാനത്തിലേറെയും സ്വയംനിർണയാവകാശത്തെ പിന്തുണച്ചിരുന്നു. വോട്ടിങ് നടത്തിയതിനെ ഇനിയും സ്പെയിൻ സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിലും പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ നേരിട്ടതിൽ കാറ്റലോണിയക്കാരോട് മാപ്പുചോദിച്ചിരുന്നു. 900 ലേറെ പേർക്കാണ് ഹിതപരിശോധന തടയാനുള്ള ശ്രമങ്ങൾക്കിടെ പരിക്കേറ്റിരുന്നത്. കാറ്റലോണിയക്ക് നേരിട്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ അധികാരമുണ്ടെങ്കിലും ദേശീയ സർക്കാറിന് ഇതു പിരിച്ചുവിട്ട് നേരിട്ട് ഏറ്റെടുക്കാനും അധികാരമുണ്ട്. ഇതു കണക്കിലെടുത്ത് ഇരുവിഭാഗവും മധ്യസ്ഥചർച്ചകൾക്ക് തയാറാകുമെന്ന സൂചനയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.