സ്പാനിഷ് സർക്കാറിെൻറ തീരുമാനം അംഗീകരിക്കില്ല -കാറ്റലോണിയ
text_fieldsമഡ്രിഡ്: കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കി സ്പാനിഷ് സർക്കാറിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള പദ്ധതി അംഗീകരിക്കില്ലെന്ന് പ്രവിശ്യ പ്രസിഡൻറ് കാർലസ് പുെജമോണ്ട് വ്യക്തമാക്കി. 1939-1975 വരെ നീണ്ട ജനറൽ ഫ്രാേങ്കായുടെ ഏകാധിപത്യത്തിനുശേഷം കാറ്റലോണിയക്കു നേരെ സ്പാനിഷ് സർക്കാർ നടത്തുന്ന ഏറ്റവും ഹീനമായ ആക്രമണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശനിയാഴ്ച സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് വിളിച്ച അടിയന്തര മന്ത്രിസഭയോഗത്തിലാണ് കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കി സ് പെയിനിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാൻ തീരുമാനിച്ചത്. കാറ്റലൻ പാർലമെൻറ് പിരിച്ചുവിട്ട് ആറുമാസത്തിനകം പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താനും ധാരണയായിരുന്നു. സെനറ്റിെൻറ അംഗീകാരം കൂടി ലഭിച്ചാൽ കാര്യങ്ങൾ ദ്രുതഗതിയിലാക്കാനാണ് രജോയ് ഉദ്ദേശിക്കുന്നത്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന നിർേദശം തള്ളിയ സ്പെയിൻ ജനാധിപത്യമൂല്യങ്ങളെ അട്ടിമറിക്കുകയാണെന്നും പുജെമോണ്ട് ആരോപിച്ചു.
മന്ത്രിസഭതീരുമാനത്തിനുശേഷം അരലക്ഷത്തോളം കാറ്റലൻ സ്വാതന്ത്ര്യവാദികൾ ബാഴ്സലോണയിൽ പ്രതിഷേധപ്രകടനം നടത്തി. 75 ലക്ഷം ആളുകൾ അധിവസിക്കുന്ന, സ്പെയിനിെൻറ വടക്കുകിഴക്കൻമേഖലയിലെ സമ്പന്നപ്രവിശ്യയാണ് കാറ്റലോണിയ. ഒക്ടോബർ ഒന്നിന് സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയ ഹിതപരിശോധന നടത്തിയതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.