കോവിഡിൽ കുരുങ്ങി സെലിബ്രിറ്റികൾ
text_fieldsആഗോള മഹാമാരിയിൽ ഭയന്ന് സെലിബ്രിറ്റി ലോകവും. ചൈനയും കടന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും അ തിവേഗം വൈറസ് ബാധിച്ചതോടെയാണ് കലാ-കായിക-സാംസ്കാരിക പ്രവർത്തകർക്കിടയിലേക്കും കോവിഡ് എത്തിയത്.
ഹോ ളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസനുമായിരുന്നു സെലിബ്രിറ്റികളിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. ആ സ്ട്രേലിയയിൽ ഐസൊലേഷനിലാണ് താരം. പിന്നീട് ജെയിംസ് ബോണ്ട് സീരിസിലെ ക്വാണ്ടം ഓഫ് സൊളാസിലെ നായിക വോൾഗ കുർയലെങ്കോയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഒരാഴ്ചയായി അസുഖം ബാധിച് ച് വീട്ടിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണെന്നും നടി അറിയിച്ചിരുന്നു.
ഹോളിവുഡ് താരം റെയ്ച്ചൽ മാത് യൂസ്, തോർ, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇഡ്രിസ് എൽബ, ഗെയിം ഓഫ് ത്രോൺസ് താരം ക്രിസ്റ്റഫർ ഹിവ്ജു എന്നിവർക്കും കോവിഡ് 19 സ്ഥിരീകരിച്ചു.
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9, എ ക്വയറ്റ് പ്ലേസ് 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, മൂട്ടൻറ്സ്, പീറ്റർ റാബിറ്റ് 2, മുളാൻ എന്നീ ചിത്രങ്ങളുടെ റിലീസ് കോവിഡ് ഭീതിയെ തുടർന്ന് മാറ്റിവെക്കുകയും ചെയ്തു.
സിനിമ മേഖലയെക്കൂടാതെ നിരവധി കായിക താരങ്ങളും കോവിഡ് ഭീതിയിലാണ്. ഇറ്റാലിയൻ ഫുട്ബാൾ ക്ലബായ യുവൻറ്സ് താരം ഡാനിയേല റൂഗാനിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് യുവൻറസിലെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, പൗളോ ഡിബാല അടക്കം മറ്റു താരങ്ങളും കർശന നിരീക്ഷണത്തിലാണ്.
ഇംഗ്ലണ്ടിനുപുറമെ ഇറ്റലി, സ്പെയിൻ, ഫ്രാൻസ് അടക്കമുള്ള പല രാജ്യങ്ങളിലെയും കളിക്കാർ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലാണ്. സ്പെയിനിലെ മുൻനിര ക്ലബായ വലൻസിയയിൽ എസെക്വീൽ ഗരായ് അടക്കമുള്ള താരങ്ങൾ ഉൾപെടെ 35 ശതമാനം പേർക്ക് കോവിഡ്19 ബാധിച്ചതായി ക്ലബ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനൽ കോച്ച് മൈക്കിൾ ആർടേറ്റക്കും ചെൽസി വിങ്ങർ കാലോ ഹഡ്സൻ ഓഡോയിക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി ഉൾപ്പെടെ നിരീക്ഷണത്തിലാണ്. എൻ.ബി.എയിലെ റൂഡി ഗോബർട്ടിന് കൊറോണ സ്ഥിരീകരിച്ചു.
വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കളും കോവിഡ് പേടിയിലാണ്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിെൻറ ഭാര്യ ബെഗോണ ഗോമസിനാണ് ആദ്യം കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ബ്രിട്ടീഷ് ജൂനിയർ ആരോഗ്യമന്ത്രി നാദിൻ ഡോറിസ്, ബ്രസീൽ പ്രസിഡൻറ് ജെയർ ബോൾസോരോയുടെ കമ്യൂണിക്കേഷൻ സെക്രട്ടറി ഫാബിയോ വാജ്ഗർട്ടൻ എന്നിവർക്കും കോവിഡ് 19 പോസിറ്റീവായി.
ഭാര്യക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരീക്ഷണത്തിൽ കഴിയുകയാണ്. ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫിക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇറാനിൽ വൈസ് പ്രസിഡൻറിനും രണ്ട് മന്ത്രിമാർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ചൈനക്കും ഇറ്റലിക്കും പുറമെ കോവിഡ് കൂടുതൽ നാശം വിതക്കുന്നത് ഇറാനിലാണ്. വൈസ് പ്രസിഡൻറ് ഇഷാഖ് ജഹാംഗിരി, സാംസ്കാരിക വകുപ്പ് മന്ത്രി അലി അസ്ഗർ മൊനീസൻ, വ്യവസായ വകുപ്പ് മന്ത്രി റെസ റഹ്മാനി എന്നിവർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.