ബാല ലൈംഗികപീഡനം: യു.എസ് കർദിനാളിെൻറ രാജി പോപ് സ്വീകരിച്ചു
text_fieldsവത്തിക്കാൻ സിറ്റി: ബാല ലൈംഗിക പീഡനാരോപണമുയർന്ന യു.എസ് കർദിനാൾ ഡോണൾഡ് വൂളിെൻറ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. പിറ്റ്സ്ബർഗ് ബിഷപ്പായിരിക്കെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് വൂളിനെതിരെ ഉയർന്ന ആരോപണം. വാഷിങ്ടണിലെ ആർച് ബിഷപ്പായിരുന്ന വൂൾ ആരോപണങ്ങളെ തുടർന്ന് രാജിക്കാര്യം ചർച്ച ചെയ്യാൻ പോപ്പുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നു.
പെൻസൽവേനിയയിൽ കത്തോലിക്ക സഭയിലെ 300 പുരോഹിതന്മാർക്കെതിരെയാണ് ആരോപണമുയർന്നത്. പുരോഹിതന്മാർ ബാലലൈംഗിക പീഡനം നടത്തുന്നുവെന്ന റിപ്പോർട്ട് 2002ലാണ് പുറത്തുവന്നത്. 70 വർഷത്തിനിടെ 300ഒാളം പുരോഹിതന്മാർ 1000ത്തോളം കുട്ടികളെ പീഡിപ്പിച്ചതായാണ് ആഗസ്റ്റിൽ ഇേതക്കുറിച്ചേന്വഷിച്ച ഗ്രാൻറ് ജൂറി കണ്ടെത്തിയത്. ചിലി, ആസ്ട്രേലിയ, അയർലൻഡ് എന്നീ രാജ്യങ്ങളിലെ പുരോഹിതന്മാർക്കു നേരെയും ലൈംഗികാരോപണമുയർന്നു.
1988നും 2006നുമിടെയിലായി വൂൾ പീഡനം നടത്തിയെന്നാണ് ആരോപണം. സഭ നേതാക്കൾ കുറ്റകൃത്യം മൂടിവെക്കാനും കൂട്ടുനിന്നു. നിരവധി പേർ ബിഷപ്പിെൻറ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. മുൻഗാമിയായ വാഷിങ്ടൺ ആർച് ബിഷപ് തിയഡോർ മക്കരിക് രാജിവെച്ചതോടെ 78കാരനായ വൂളിനുമേൽ സമ്മർദമുയർന്നിരുന്നു. ആരോപണങ്ങളെ തുടർന്ന് മൂന്നുവർഷം മുമ്പാണ് വൂൾ രാജി സമർപ്പിച്ചത്. എന്നാൽ, രാജിക്കാര്യത്തിൽ പോപ് തീരുമാനമെടുത്തില്ല.
ജൂറി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കുരുക്ക് മുറുകിയത്. ഇത്തരത്തിൽ പീഡന ആരോപണമുയർന്ന സഹപ്രവർത്തകരെ സംരക്ഷിക്കാനും വൂൾ ശ്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.