ഷമീമയുടെ മകെൻറ മരണം: ബ്രിട്ടീഷ് സർക്കാറിനെതിരെ വിമർശനം
text_fieldsലണ്ടൻ: ബ്രിട്ടനിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പുറപ്പെ ട്ട ഷമീമ ബീഗത്തിെൻറ മകൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ രോഗബാധയെ തുടർന്ന് മ രിച്ച സംഭവത്തിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദിെനതിരെ രൂക്ഷ വിമർശനം. സർക്കാറിെൻറ മനഃസാക്ഷിക്കു േമൽ പതിഞ്ഞ കളങ്കമാണിതെന്ന് ഷാഡോ ആഭ്യന്തര സെക്രട്ടറി ഡിയൻ ആബട്ട് കുറ്റപ്പെടുത്തി.
2015ൽ ലണ്ടൻ വിട്ട ഷമീമ പിന്നീട് സിറിയയിലെ അഭയാർഥി ക്യാമ്പിലെത്തുകയായിരുന്നു. ബ്രിട്ടനിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഇടപെട്ട് പൗരത്വം നിഷേധിച്ചു. ഇതിനു പിന്നാലെയാണ് യുവതിയുടെ കുഞ്ഞ് ‘ജർറാഹ്’ രോഗബാധയെ തുടർന്ന് മരിച്ചത്. മരണം സ്ഥിരീകരിച്ചതോടെ ബ്രിട്ടീഷ് സർക്കാറിെൻറ നിലപാടിനെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. തീവ്രവലതുപക്ഷത്തിെൻറ നിലപാടുകളും അത്തരം മാധ്യമങ്ങളുടെ റിപ്പോർട്ടുകളും മാത്രം പരിഗണിച്ചായിരുന്നു നടപടികളെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.