ചിലി പ്രസിഡൻറ് തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ പിനേര
text_fields
സാൻറിയാഗോ: ചിലി പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിൽ കോടീശ്വരനായ സെബാസ്റ്റ്യൻ പിനേരക്ക് ജയം. 67കാരനായ പിനേരക്ക് ആദ്യഘട്ടത്തിൽ 36.6 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഇതോടെ രണ്ടാം ഘട്ട വോെട്ടടുപ്പ് വേണ്ടിവരുമെന്ന് ഉറപ്പായി. തൊട്ടുപിറകിൽ രണ്ടാമനായ അലിയാേന്ദ്രാ ഗിലിയറായിരിക്കും പിനേരയുടെ എതിരാളി. 22.7 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച വോട്ടുവിഹിതം.
ഇടതിന് മുൻതൂക്കമുള്ള ലാറ്റിനമേരിക്കയിൽ വലത് ആഭിമുഖ്യമുള്ള പിനേര വിജയിക്കുന്നത് പുതിയ മാറ്റത്തിെൻറ തുടക്കമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പിനേര 2010-14 കാലയളവിൽ പ്രസിഡൻറായിരുന്നു. ഡിസംബർ 17നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.