കൊറോണ വൈറസ്: ചൈനയിൽ പുതുതായി 508 പേർക്ക് രോഗബാധ
text_fieldsജനീവ: ചൈനയിൽ നിന്നും 30ഓളം രാജ്യങ്ങളിലേക്ക് പടർന്ന കൊറോണ വൈറസിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് ലോ കാരോഗ്യ സംഘടനയുടെ നിർദേശം. കൊറോണ വൈറസ് കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണ ം. പശ്ചിമേഷ്യയിലും യൂറോപ്പിലും കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെയും രോഗ ബാധിതരുടെയും എണ്ണം വർധിക്കുന്ന തിനെ തുടർന്നാണ് നിർേദശം.
കൊറോണ വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ പുതുതായി 508 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടാതെ 71 മരണവും റിപ്പോർട്ട് ചെയ്തു. വുഹാൻ നഗരത്തിൽ മാത്രം കഴിഞ്ഞദിവസം 68 പേരാണ് മരിച്ചത്. ഇതുവരെ 77,658 പേർക്കാണ് ചൈനയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 2663 ആയി ഉയരുകയും ചെയ്തു.
ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങിലേക്ക് വൈറസ് ബാധ പടരുന്നത് സംബന്ധിച്ച് ഉത്കണ്ഠയും രേഖപ്പെടുത്തി. കഴിഞ്ഞവർഷം അവസാനമാണ് ചൈനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നതിൽ ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇറ്റലിയിൽ ഏഴുപേർ കൊറോണ ബാധിച്ച് മരിക്കുകയും 200 ഓളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുപരിപാടികൾ ഒഴിവാക്കാൻ അധികാരികൾ നിർേദശം നൽകുകയും ചെയ്തു.
ഇറാനിൽ 12 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. അയൽ രാജ്യങ്ങളായ ഇറാഖ്, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലും കൊറോണ ബാധ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്നാണ് മറ്റു രാജ്യങ്ങളിലേക്ക് വൈറസ് പടർന്നതെന്നാണ് നിഗമനം.
ദക്ഷിണകൊറിയയിൽ പുതുതായി 231 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 833 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.