വാവെയ് മേധാവിയുടെ അറസ്റ്റ്: കാനഡക്കെതിരെ കേസ്
text_fieldsവാൻകൂവർ: ചൈനീസ് കമ്പനിയായ വാവെയ്യുടെ ചീഫ് ഫിനാൻഷ്യൽ ഒാഫിസർ മെങ് വാൻഷു കാനഡ ക്കെതിരെ കേസ് ഫയൽ ചെയ്തു.
അമേരിക്കയുടെ ശിപാർശയനുസരിച്ച് മെങ് വാൻഷുവിനെ ക ാനഡ അറസ്റ്റ് ചെയ്തതിനെതിരെയാണ് നടപടി. ഇറാനുമേലുള്ള യു.എസ് ഉപരോധം ലംഘിച്ചെന്ന സംശയത്താൽ കഴിഞ്ഞ ഡിസംബറിലാണ് ഇവരെ വാൻകൂവർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.
തെൻറ പൗരാവകാശങ്ങൾ ലംഘിെച്ചന്നാരോപിച്ച് കാനഡ സർക്കാർ, ബോർഡർ ഏജൻസി, പൊലീസ് എന്നിവർക്കെതിരെയാണ് മെങ് സിവിൽ കേസ് നൽകിയത്.
അമേരിക്കയിലേക്ക് മെങ്ങിനെ നാടുകടത്താനുളള നടപടികൾ കാനഡ സർക്കാർ തുടങ്ങിയ ദിവസം തന്നെയാണ് കേസ് നൽകിയതും. നിലവിൽ ജാമ്യത്തിലാണ് മെങ്.
മെങ്ങിനെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് ചൈനയുടെ നിലപാട്. തനിക്കെതിരായ ആരോപണങ്ങൾ മെങ് നിഷേധിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.