ഹിറ്റ്ലർ സല്യൂട്ട്: ജർമനിയിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ
text_fieldsബർലിൻ: ജർമൻ പാർലമെൻറ് മന്ദിരമായ റെയ്ക്സ്റ്റാഗിനു മുന്നിൽ ഹിറ്റ്ലർ ശൈലിയിൽ സല്യൂട്ട് ചെയ്ത രണ്ട് ചൈനീസ് പൗരന്മാെര അറസ്റ്റ് ചെയ്തു. നാസി ശൈലിയിൽ സല്യൂട്ട് ചെയ്ത് ഫോേട്ടാക്ക് പോസ് ചെയ്ത ഇവരെ പിന്നീട് വിട്ടയച്ചു.
നിയമപരമായി നിരോധിക്കപ്പെട്ട സംഘടനയുടെ ചിഹ്നം ഉപയോഗിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 500 പൗണ്ട് വീതം പിഴ ഇൗടാക്കിയ ശേഷമാണ് ഇരുവരെയും വിട്ടയച്ചത്. പാർലമെൻറ് എന്നതിനേക്കാൾ ശക്തമായ രാഷ്ട്രീയപ്രതീകമാണ് റെയ്ക്സ്റ്റാഗ്.
1933ൽ ഹിറ്റ്ലർ അധികാരത്തിലേറി തൊട്ടടുത്ത മാസം, ഇവിടെയുണ്ടായ തീവെപ്പിനുപിന്നിൽ കമ്യൂണിസ്റ്റുകളാണെന്ന് പ്രചരിപ്പിക്കുന്നതിലും തുടർന്ന് പൗരസ്വാതന്ത്ര്യം ഹനിക്കുന്ന ശക്തമായ നിയമങ്ങൾ പാസാക്കാൻ പൊതുസമ്മതി നേടുന്നതിലും നാസി പാർട്ടി വിജയിച്ചു. എന്നാൽ തീവെപ്പ് നടത്തിയത് ആരാണെന്ന് ഇന്നും വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.