ജര്‍മനിയില്‍ മുസ്ലിം അഭയാര്‍ഥികള്‍ ക്രിസ്തുമതം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്
text_fieldsബര്‍ലിന്‍: ജര്‍മനിയില്‍ മുസ്ലിം അഭയാര്‍ഥികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വിവരം സഭാനേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, എത്രപേരെ മതപരിവര്‍ത്തനം നടത്തിയെന്നതിന്‍െറ കണക്ക് അവര്‍ പുറത്തുവിട്ടില്ല. മതപരിവര്‍ത്തനം നടത്തുന്നതിന്‍െറ ഭാഗമായി ഇവരെ മമോദിസ മുക്കിയതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ ഇതിനായി തയാറെടുക്കുന്നുമുണ്ട്. ഒരുവര്‍ഷമെടുക്കും ചടങ്ങുകള്‍ പൂര്‍ത്തിയാകാന്‍.
മതംമാറിയവരില്‍ കൂടുതലും ഇറാന്‍, അഫ്ഗാന്‍, സിറിയ, എറിത്രീയ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ്. ആരും പ്രേരണ ചെലുത്തിയിട്ടില്ളെന്നും സ്വമനസ്സാലെയാണ് അവര്‍ മതംമാറ്റത്തിന് തയാറായതെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷിതമായി ആജീവനാന്തം ജര്‍മനിയില്‍ കഴിയാമെന്നു ധരിച്ചാണ് കൂടുതല്‍ പേരും മതംമാറ്റത്തിനു തുനിയുന്നത്. മതനിന്ദയും മതമുപേക്ഷിക്കലും ഇറാന്‍, മോറിത്താനിയ, സൗദി അറേബ്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ കുറ്റകൃത്യത്തില്‍പെട്ടതാണ്. 2015ല്‍ ഒമ്പതുലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.