ഭീകരാക്രമണം: ഇരകൾക്കൊപ്പം ന്യൂസിലൻഡും ലോകവും
text_fieldsക്രൈസ്റ്റ്ചർച്ച്: സമാധാനത്തിന് പേരുകേട്ട ന്യൂസിലൻഡിലെ രണ്ട് മുസ്ലിം പള്ളിക ളിൽ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിെൻറ നടുക്കത്തിൽ നിന്ന് മുക്തമാകാതെ ലോ കം. ജുമുഅ നമസ്കാരത്തിനെത്തിയവർക്കെതിരെ വലതുപക്ഷ ഭീകരൻ ബ്രൻറൺ ടാറൻറൻ (28) നട ത്തിയ വെടിവെപ്പിൽ 49 പേരാണ് കൊല്ലപ്പെട്ടത്.
സംഭവം നടന്ന ഉടൻ ന്യൂസിലൻഡ് സർക്ക ാർ സ്വീകരിച്ച അടിയന്തര നടപടികൾ ലോകത്തിെൻറ പ്രശംസ പിടിച്ചുപറ്റി. ഒപ്പം വിവിധ രാ ജ്യങ്ങൾ െഎക്യദാർഡ്യവുമായി രംഗത്തിറങ്ങി. ന്യൂസിലൻഡും ലോകവും ഇപ്പോൾ ഭീകരാക്രമണത്തിെൻറ ഇരകൾക്കൊപ്പമാണ്. ‘അവർ ഞങ്ങൾ തന്നെയാണ്’ എന്ന ഹാഷ്ടാഗിലാണ് സമൂഹമാധ്യമങ്ങളിൽ െഎകദാർഢ്യസന്ദേശങ്ങൾ പ്രചരിക്കുന്നത്.
വ്രണിത ഹൃദയരായ മുസ്ലിംകളെ ചേർത്തുപിടിക്കുകയാണ് പ്രധാനമന്ത്രി ജസീന്ത ആർേഡനിെൻറ നേതൃത്വത്തിൽ ന്യൂസിലൻഡ്. ഇരകളുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച ജസീന്ത മുസ്ലിം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുസ്ലിംകൾക്ക് െഎക്യദാർഢ്യവുമായി തലമറച്ചാണ് ജസീന്ത യോഗത്തിനെത്തിയത്.
‘സ്നേഹം എല്ലായ്പോഴും വിദ്വേഷത്തെ തോൽപിക്കും. മുസ്ലിം സഹോദരങ്ങൾക്ക് ഒരുപാട് സ്നേഹം’ എന്ന് പൂക്കൾകൊണ്ട് തീർത്ത മതിലുകളിൽ ന്യൂസിലൻഡ് ജനത എഴുതിവെച്ചു. ദുഃഖത്തിെൻറ തീരാക്കയത്തിൽ മുങ്ങിയ സഹോദരങ്ങളെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ സമാഹരിക്കാനും ഭക്ഷണം ശേഖരിക്കാനും മുന്നിട്ടിറങ്ങി. 24 മണിക്കൂർ കൊണ്ട് 22 കോടി ഡോളറിലേറെ അവർ സമാഹരിച്ചു. വീടുകളിൽനിന്ന് പുറത്തിറങ്ങാൻപോലും ഭയന്ന് കഴിയുകയാണ് പ്രദേശത്തെ മുസ്ലിംകൾ. അവരെ സ്നേഹത്തോടെ ചേർത്തുപിടിച്ചു നല്ല വാക്കുകൾ പറഞ്ഞു. ഭയമകറ്റാൻ തെരുവുകളിലൂടെ ഒപ്പം നടക്കാനും മറന്നില്ല. തീവ്ര വംശീയതക്ക് രാജ്യത്തെ വിഭജിക്കാൻ കഴിയില്ലെന്ന സന്ദേശം ലോകത്തിനു പകരുകയാണ് ഇൗ ജനത. പരിക്കേറ്റവർ കഴിയുന്ന ആശുപത്രികളിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നീണ്ട നിരയാണ്. ഭക്ഷണമെത്തിക്കാനും ന്യൂസിലൻഡ് ജനത മത്സരിച്ചു.
ജസീന്ത;അടിപതറാത്ത നേതൃത്വം
വെലിങ്ടൺ: കൈക്കുഞ്ഞുമായി പാർലമെൻറിലെത്തി ഒൗദ്യോഗിക ചുമതലകൾ നിർവഹിച്ച് ശ്രദ്ധനേടിയിരുന്നു ജസീന്ത ആഡേൺ എന്ന 38കാരി. രാജ്യത്തെ തകർത്ത ഭീകരാക്രമണത്തെ സംയമനത്തോടെ നേരിട്ട ചങ്കൂറ്റമാണ് അവരെ വീണ്ടും വാർത്താതാരമാക്കുന്നത്. ന്യൂസിലൻഡിൽ നടന്നത് വെടിെവപ്പാണോ കൂട്ടക്കൊലയാണോ എന്ന ആശയക്കുഴപ്പം നിലനിന്നപ്പോൾ ഒരു സംശയവും വേണ്ട, ഭീകരാക്രമണമാണിതെന്ന് അവർ വ്യക്തമാക്കി. ഭീകരാക്രമണത്തിനുശേഷം രാജ്യത്ത് തോക്ക് ഉപയോഗനിയന്ത്രണം കർശനമാക്കുമെന്ന് പ്രഖ്യാപിച്ചു. 2017ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് അവർ ലേബർ പാർട്ടി നേതാവായി മാറിയത്. ലേബർ പാർട്ടി ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടിയുമായി കൂട്ടുകക്ഷി സർക്കാറുണ്ടാക്കുകയും പ്രധാനമന്ത്രിയായി ജസീന്തയെ തീരുമാനിക്കുകയുമായിരുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെനപ്പോലെ അതിർത്തിയിൽ കുടിയേറ്റക്കാരെ തടയാൻ മതിൽ പണിയുന്ന രാഷ്ട്രനേതാവാകാൻ ഇല്ലെന്ന് നയം വ്യക്തമാക്കി. കുടിയേറ്റക്കാരാണ് രാജ്യത്തെ കെട്ടിപ്പടുത്തത്. അതിനാൽ അഭയാർഥികൾക്ക് നീക്കിവെച്ച േക്വാട്ട ഇരട്ടിയാക്കാനാണ് സർക്കാറിെൻറ തീരുമാനമെന്നു പറയാനും മടിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.