ഇസ്രായേൽ നികുതി ഏർപ്പെടുത്തി; യേശുവിെൻറ കബറിടപ്പള്ളി പൂട്ടി
text_fieldsജറൂസലം: ജറൂസലമിലെ ക്രിസ്ത്യൻ വിശുദ്ധ കേന്ദ്രം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് അടച്ചുപൂട്ടി. തീര്‍ഥാടന കേന്ദ്രത്തിന് ഇസ്രായേല്‍ വസ്തുനികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ പള്ളി അടച്ചുപൂട്ടിയത്. ഇത് ക്രിസ്തുമതത്തെ ഇസ്രായേലില്‍നിന്ന് തുടച്ചുനീക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് ക്രൈസ്തവ സഭകളുടെ നേതാക്കന്മാർ ആരോപിച്ചു.
ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരം വളരെ പ്രധാനപ്പെട്ടതാണ് പള്ളി. കുരിശില്‍ തറക്കപ്പെട്ട ക്രിസ്തുവിനെ അടക്കംചെയ്ത് ഉയിർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് പള്ളി നിർമിക്കുകയായിരുന്നു. പിന്നീട് ഇത് ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമായി മാറി. തീർഥാടന കേന്ദ്രത്തെ വാണിജ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇസ്രായേലി അധികൃതര്‍ വസ്തു നികുതി ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.