യേശുവിന്‍െറ കല്ലറ: പഠനം പൂര്‍ത്തിയാകാന്‍ സമയമെടുക്കും
text_fieldsജറൂസലം: യേശുക്രിസ്തുവിന്‍േറത് എന്നുകരുതുന്ന കല്ലറയുടെ മാര്‍ബ്ള്‍ ഫലകം തുറന്നു. ശാസ്ത്രീയ പഠനങ്ങള്‍ക്കായാണ് നൂറ്റാണ്ടുകള്‍ക്കുശേഷം കല്ലറ തുറന്നത്. എ.ഡി 1555 മുതല്‍ മാര്‍ബ്ള്‍കൊണ്ട് മൂടിയ കല്ലറ തുറന്ന് യേശു കിടന്നുവെന്ന് കരുതുന്ന ശില കണ്ടത്തെി ശാസ്ത്രീയ പഠനം നടത്തുകയാണ് ലക്ഷ്യം.
ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയുടെയും നാഷനല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ഗവേഷണം നടത്തുന്നത്. ദീര്‍ഘനാളത്തെ ഗവേഷണം ആവശ്യമുണ്ടെന്നും ശാസ്ത്രീയ പഠനം കല്ലറയെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കുമെന്നാണ് കരുതുന്നതെന്നും നാഷനല്‍ ജ്യോഗ്രഫിക് സൊസൈറ്റി പുരാവസ്തു ഗവേഷകന്‍ ഫ്രെഡറിക് ഹൈബര്‍ട്ട് അറിയിച്ചു.
എ.ഡി 326ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്‍ൈറന്‍െറ മാതാവ് ഹെലിനയാണ് യേശുവിന്‍െറ കല്ലറ കണ്ടത്തെിയത് എന്നാണ് കരുതുന്നത്. പിന്നീട് കല്ലറ സംരക്ഷിക്കുന്നതിന് മാര്‍ബ്ള്‍ ഫലകംകൊണ്ട് മൂടി. 1808-1810 കാലഘട്ടത്തില്‍ തീപിടിത്തത്തെ തുടര്‍ന്ന് കല്ലറ ഭാഗികമായി പുനര്‍നിര്‍മിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.