ബ്രിട്ടീഷ് പ്രഭുവിനെ പുനഃപ്രതിഷ്ഠിക്കാനുള്ള നാസി ടെലഗ്രാം പൂഴ്ത്താൻ ചർച്ചിൽ ശ്രമിച്ചെന്ന്
text_fields
ലണ്ടൻ: ബ്രിട്ടനിൽ എഡ്വേർഡ് എട്ടാമനെ അധികാരത്തിൽ പുനഃപ്രതിഷ്ഠിക്കാനുള്ള നാസി പദ്ധതി സൂചിപ്പിക്കുന്ന ടെലഗ്രാം പൂഴ്ത്തിവെക്കാൻ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. രണ്ടാം ലോകയുദ്ധകാലത്ത് തങ്ങൾക്ക് പിന്തുണ നേടിയെടുക്കാനായി ബ്രിട്ടനിൽ എഡ്വേർഡിനെ വീണ്ടും അധികാരത്തിൽ ഏറ്റാനായിരുന്നു നാസികൾ ലക്ഷ്യമിട്ടത്.
1936ൽ സ്വയം സ്ഥാനം ഒഴിഞ്ഞതായിരുന്നു ഡ്യൂക് ഒാഫ് വിൻഡ്സർ എന്നറിയപ്പെട്ടിരുന്ന എഡ്വേർഡ് എട്ടാമൻ. 1940ൽ ഫ്രാൻസ് ജർമൻ സൈന്യത്തോട് പരാജയപ്പെട്ടതിനെ തുടർന്ന് പാരീസിലെ തെൻറ വീട്ടിൽനിന്ന് രക്ഷെപ്പട്ട് പോർച്ചുഗലിൽ അഭയം പ്രാപിച്ചതായിരുന്നു എഡ്വേർഡും ഭാര്യയും. ഇൗ സമയത്ത് ബ്രിട്ടനിലേക്ക് അധിനിവേശത്തിനൊരുങ്ങുന്ന നാസികൾ തങ്ങൾക്കനുകൂലമായ സാഹചര്യം ഒരുക്കുന്നതിനായി എഡ്വേർഡിന് ബ്രിട്ടീഷ് രാജാവിെൻറ സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു.
എന്നാൽ, ഇൗ ടെലഗ്രാം അടയാളങ്ങൾ ഒന്നും ബാക്കിവെക്കാതെ നശിപ്പിക്കാൻ ചർച്ചിൽ ഉത്തരവിട്ടു. ഡ്യൂക്ക് ജർമൻ ഏജൻറുമാരുമായി വളരെ അടുത്തബന്ധം സ്ഥാപിച്ചിരുന്നതായി ഇതിലൂടെ തെറ്റിദ്ധരിക്കാനിടയുണ്ട് എന്ന കാരണത്താലായിരുന്നു അത്.
യുദ്ധത്തിെൻറ അവസാനം ജർമൻ ആർകൈവ്സിൽനിന്ന് കണ്ടെത്തിയ ടെലഗ്രാമിെൻറ പകർപ്പ് പിന്നീട് യു.എസിെൻറ കൈകളിൽ എത്തുകയായിരുന്നു. ഇതേതുടർന്ന് ഇൗ ടെലഗ്രാം അടുത്ത പത്തിരുപത് വർഷത്തേക്കെങ്കിലും പുറത്ത് വരരുതെന്ന് അന്നത്തെ യു.എസ് പ്രസിഡൻറ് ഡ്വൈറ്റ് െഎസനോവറിനോട് ചർച്ചിൽ അഭ്യർഥിക്കുകയായിരുന്നു. ബ്രിട്ടനിലെ നാഷനൽ ആർകൈവ് പുറത്തുവിട്ട കാബിനറ്റ് പേപ്പേഴ്സിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.