തെരേസ മേയ് സർക്കാറിനെ പിന്തുണക്കുമെന്ന് ഡി.യു.പി
text_fieldsലണ്ടൻ: തെരേസ മേയ്ക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണയുമായി ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡി.യു.പി). സർക്കാർ രൂപവത്കരിക്കാനുള്ള കരാറിൽ കണസർവേറ്റീവ് പാർട്ടിയുടെയും ഡി.യു.പിയുടെയും ചീഫ് വിപ്പുമാർ ഒപ്പുവെച്ചു.
കൺസർവേറ്റീവ് പാർട്ടി ഡി.യു.പിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സർക്കാർ രൂപവത്കരിക്കാൻ സഹകരിക്കുമെന്ന കരാറിൽ ഒപ്പുവെച്ചത്. പാർലമെൻറ് കാലയളവ് വരെ കരാർ നിലനിൽക്കുമെന്നും രണ്ടു വർഷത്തിനുശേഷം കരാർ പുതുക്കുമെന്നും ഡി.യു.പി വൃത്തങ്ങൾ അറിയിച്ചു.
ഡി.യു.പിയുമായി കരാറുണ്ടാക്കുന്നതിൽ കൺസർവേറ്റിവ് പാർട്ടിയിൽതന്നെ ഭിന്നിപ്പുണ്ടായിരുന്നു. ആഗോള താപനം, ഗർഭഛിദ്രം, സ്വവർഗാനുയായികളുടെ അവകാശം എന്നീ വിഷയങ്ങളിൽ ഡി.യു.പിയുടെ നിലപാടാണ് അഭിപ്രായവ്യത്യാസത്തിന് കാരണം. നിലപാടുകൾ എന്തുതന്നെയായാലും നിലവിൽ അവരെ പിന്തുണ തേടേണ്ട അവസ്ഥയാണ് നിലനിന്നിരുന്നത്.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാകാതിരുന്ന തെരേസയെ ഒഴിവാക്കി വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസനെ പ്രധാനമന്ത്രി പദത്തിലേക്കും നേതൃതലത്തിലേക്ക് പരിഗണിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡി.യു.പിയുമായി തെരേസ നിരന്തര ചർച്ചകൾ നടത്തി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.