എണ്ണ വിപണിയിലും ‘വൈറസ്’: രേഖപ്പെടുത്തിയത് ഒരു വർഷത്തെ കുറഞ്ഞ വില
text_fieldsലണ്ടൻ: ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ആഗോള എണ്ണ വിപണിയെയും ബാധിക് കുന്നു. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയിൽ ഉപഭോഗം കുറഞ്ഞതോടെ വില വൻതോ തിൽ ഇടിഞ്ഞു.
ഫെബ്രുവരിയിൽ അസംസ്കൃത എണ്ണ വീപ്പക്ക് 54.7 ഡോളറാണ്. ഒരു വർഷത്തിനിടയിലെ കുറഞ്ഞ വിലയാണിത്. ജനുവരിയിൽ മാത്രം എണ്ണ വിലയിൽ 20 ശതമാനത്തിെൻറ കുറവാണുണ്ടായത്. 2020െൻറ തുടക്കത്തിൽ ഒരു വീപ്പ അസംസ്കൃത എണ്ണക്ക് 70 ഡോളറിന് അടുത്തായിരുന്നു വില.
ചൈനയിൽ നഗരങ്ങൾ ‘തടവിലാക്ക’പ്പെട്ടതോടെ ഉപയോഗത്തിൽ 20 ശതമാനം കുറവാണുണ്ടായത്. ബ്രിട്ടനിലെയും ഇറ്റലിയിലെയും മൊത്തം ഉപയോഗത്തിന് തുല്യമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.