കോവിഡ് വാക്സിൻ: ഒാക്സ്ഫഡ് സർവകലാശാലയുടെ പരീക്ഷണം വിജയം
text_fieldsലണ്ടൻ: ലോകപ്രശസ്തമായ ഓക്സ്ഫഡ് സർവകലാശാല ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിെൻറ ആദ്യഘട്ടത്തിൽ ആശാവഹമായ ഫലം. പരീക്ഷണ വാക്സിൻ എടുത്ത നൂറു കണക്കിന് പേരിൽ കോവിഡിനെതിരായ പ്രതിരോധ ശേഷി പ്രകടമായതായി ശാസ്ത്രജ്ഞർ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിൽ 1000 പേരിലാണ് ആദ്യമായി പരീക്ഷണം നടത്തിയത്. ഇതിൽ പകുതി പേർക്ക് പരീക്ഷണ വാക്സിൻ നൽകി. സാധാരണ ഗതിയിൽ ഇത്തരം ആദ്യ ഘട്ട പരീക്ഷണത്തിൽ വാക്സിൻ സുരക്ഷിതമാണോ എന്നതാണ് പരിശോധിക്കുക. ഓക്സ്ഫഡ് പരീക്ഷണത്തിൽ സുരക്ഷക്കൊപ്പം എന്തുതരം പ്രതിരോധ പ്രവർത്തനമാണ് ഉണ്ടാവുന്നതെന്നും വിലയിരുത്തിയപ്പോഴാണ് ഏെറ പ്രതീക്ഷ നൽകിയ ഫലം കണ്ടത്. വാക്സിൻ നൽകിയവരിൽ ഇരട്ട പ്രതിരോധ പ്രതികരണം കണ്ടെത്താൻ കഴിഞ്ഞുവെന്നും ലാൻസെറ്റ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 18 മുതൽ 55 വരെ വയസ്സുള്ളവരിലാണ് പരീക്ഷണം നടത്തിയത്. ‘‘ഭൂരിഭാഗം പേരിലും മികച്ച പ്രതിരോധ പ്രതികരണം കണ്ടെത്താൻ കഴിഞ്ഞു. പ്രതിരോധ സംവിധാനത്തിെൻറ രണ്ടു ഘടകങ്ങളും പ്രതികരിച്ചു എന്നതാണ് ഈ വാക്സിെൻറ ഏറ്റവും വലിയ പ്രത്യേകത.
രോഗബാധ തടയുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ആൻറിബോഡി ഇവരുടെ ശരീരത്തിൽ സൃഷ്ടിക്കപ്പെടുകയും ഒപ്പം വൈറസിനെതിരെ പൊരുതുന്ന ‘ടി-സെൽസ്’ സജീവമാവുകയും ചെയ്തു.’’ -ഓക്സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അഡ്രിയൻ ഹിൽ പറയുന്നു. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽനിന്നുള്ള 10,000 പേരിൽ വാക്സിെൻറ ഫലപ്രാപ്തി പരീക്ഷണം നടന്നുെകാണ്ടിരിക്കുകയാണെന്നും അമേരിക്കയിലെ 30,000 പേരിൽ ഉടൻ പരീക്ഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.