കോവിഡ്: സ്പെയ്നിൽ അടിയന്തരാവസ്ഥ
text_fieldsമാഡ്രിഡ്: കോവിഡ് 19 ബാധിച്ച് 120 പേർ മരിച്ച സ്പെയ്നിൽ ശനിയാഴ്ച മുതൽ അടിയന്തരാവസ്ഥ. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് ഇക്കാര്യം അറിയിച്ചത്. ‘പ്രയാസമേറിയ ദിനങ്ങളാണ് മുന്നിലുള്ളത്. രാജ്യത്തിന് ഭീഷണിയായ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധരാണെന്നും’ സാഞ്ചസ് കൂട്ടിച്ചേർത്തു.
അതേസമയം സ്പെയ്നിൽ രോഗബാധിതരുടെ എണ്ണം 4200 ആയി. വരും ആഴ്ചകളിൽ ഇത് 10,000 ആയി ഉയരാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ജനങ്ങൾ പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കും. ഏത് പ്രദേശവും മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനും സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും കഴിയും ഇത്തരം നിയന്ത്രണങ്ങൾ രോഗം പടരുന്നതിൽ നിന്നും രാജ്യത്തെ രക്ഷിച്ചേക്കുമെന്നാണ് സ്പെയ്ൻ കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.